മരണപ്പെട്ട ബാലചന്ദര്‍ വേലായുധന്റെ വിലാസം ലഭിച്ചു, അറിയുമോ ഇദ്ദേഹത്തെ??

 

ഡബ്ലിന്‍:കഴിഞ്ഞ മാസം ഹൃദയാഘാതം മൂലം അന്തരിച്ച മലയാളി ബാലചന്ദ്രന്റെ ബന്ധുക്കളെ കണ്ടെത്താനുള്ള നീക്കത്തിന് പുതിയ വഴിത്തിരിവ്.ഇന്ത്യന്‍ എംബസി രേഖകളില്‍ ഇദ്ദേഹത്തിന്റെ മാതാപിതാക്കളുടേയും തിരുവനന്തപുരത്ത് ഉള്ള വിലാസത്തിന്റേയും രേഖകള്‍ ലഭിച്ചതായി ഡബ്ലിന്‍ കൗണ്‍സിലെ ഉന്നത ഉദ്യോഗസ്ഥനായ സുധീര്‍ അറിയിച്ചു.

നാളുകളായി ഇദ്ദേഹം ബാലചന്ദറിന്റെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.ഇന്ത്യന്‍ എംബസി ഇദ്ദേഹത്തെ ആയിരുന്നു ആദ്യമായി ഇതുമായി നിരന്തരം ബന്ധപ്പെട്ടിരുന്നത്.ഇദ്ദേഹം വിവിധ മലയളി സംഘടനകളേയും വ്യക്തികളേയും ബന്ധപ്പെട്ട് വിവിധ മെസ്സേജികള്‍ അയച്ചിരുന്നു.ഇതോടൊപ്പം റോസ് മലയാളത്തേയും ബന്ധപ്പെടുകയും ചെയ്തു.

ബാലചന്ദ്രന്റെ ലഭ്യമായ രേഖകള്‍ അനുസരിച്ച്പിതാവിന്റെ പേര് വേലായുധന്‍, മാതാവ് സാവിത്രി (ഇരുവരും അന്തരിച്ചതായാണ് രേഖകളില്‍ കാണുന്നത്)ടി സി 30/1413 , അപ്‌സര, പേട്ട , തിരുവനന്തപുരം.

മേല്‍ കാണുന്ന രേഖകള്‍ പഴക്കം ഉള്ളതും ഇപ്പോള്‍ തികച്ചും വ്യത്യസ്തവും ആയിരിക്കാം.എന്നാല്‍ പേട്ട , അപ്‌സര എന്നീ നാമങ്ങള്‍ ഇപ്പോഴും തിരുവനന്തപുരത്ത് ഉള്ളതും പഴയ ആളുകള്‍ ഇവിടെ താമസം ഉള്ളതുമാകാം.

തിരുവനന്തപുരത്ത് നിങ്ങള്‍ക്ക് ആരെങ്കിലും ഉണ്ടെങ്കില്‍ അവിടെ നഗര സഭാ കൗണ്‍സിലറെ ബന്ധപ്പെട്ടാല്‍ ഇതുമായി കൂറ്റുതല്‍ വിവരങ്ങള്‍ ലഭ്യമാകും.ലഭിക്കുന്ന വിവരങ്ങള്‍ റോസ് മലയാളത്തേയോ rosemalayalam@gmail.com എന്ന വിലാസത്തില്‍, അല്ലെങ്കില്‍ സുധീര്‍ 0879 22 5845 എന്ന നമ്പറിലോ ബന്ധപ്പെടുക.

Share this news

Leave a Reply

%d bloggers like this: