ഐറിഷ് വാട്ടര്‍ വിഷയത്തില്‍ ഫിന ഗേല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാവുമെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍:  ഫിന ഗേല്‍ ഐറിഷ് വാട്ടര്‍ വിഷയത്തില്‍ ഒത്തു തീര്‍പ്പിന് തയ്യാറാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫിയന ഫാളുമായി സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ചയാകാമെന്നാണ് നിലപാടെന്ന് സൂചന.  ഐറിഷ് വാട്ടര്‍ വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന നിലപാടിലായിരുന്നു ഫിന ഗേല്‍ ആദ്യം.  ഫിന ഗേല്‍ നേതൃത്വത്തിലുള്ള ന്യൂനപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്യുന്നതിന് വാട്ടര്‍ ചാര്‍ജ് ഏത് വിധത്തില്‍ നിശ്ചയിക്കണമെന്നത് ചര്‍ച്ച ചെയ്യുന്നത് സഹായകരമാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷ.

മൂന്നാമത്തെ ദിവസമാണ് ഇരു പാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച പുരോഗമിക്കുന്നത്.  ഇന്ന് ഇനിയും രണ്ട് യോഗം  ഫിയന ഫാളും ഫിന ഗേലിന്റെയും ചര്‍ച്ചാ സംഘം നടത്തും.  തുടര്‍ന്ന് നാളെയും ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ട് പോകും.  നാളെയാണ് പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് വോട്ടെടുപ്പ്.  ചര്‍ച്ചകള്‍ നയം എന്തായിരിക്കണമെന്നത് സംബന്ധിച്ച് മാറേണ്ടതുണ്ട്. ഐറിഷ് വാട്ടര്‍,  യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജ്, ആരോഗ്യം,  തൊഴില്‍ തര്‍ക്കങ്ങള്‍ എന്നിങ്ങനെ നയപരമായ കാര്യത്തിലേക്ക് ചര്‍ച്ചകള്‍ കൊണ്ട് പോകേണ്ടതുണ്ട്.  ഫിന ഗേലിന്   ഐറിഷ് വാട്ടറിന്‍റെ കാര്യത്തില്‍ ഒരു നിലപാടുണ്ടെന്നും  എന്നാല്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന പക്ഷം ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ വേണ്ടി വരുമെന്നും ഫിന ഗേല്‍ പാര്‍ട്ടി സ്രോതസുകള്‍ വ്യക്തമാക്കുന്നു.

ചര്‍ച്ചകള്‍ ഐറിഷ് വാട്ടറിന്‍റെ നിയന്ത്രണം സംബന്ധിച്ചും കരം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടുമാകും.  ഐറിഷ് വാട്ടറിന്‍റെ റീബ്രാന്‍റ് ചെയ്യുന്നതും ചര്‍ച്ച ആയേക്കാവുന്ന വിഷയമാണ്.  ഏതാനും കാലാവധിയിലേക്ക് വാട്ടര്‍ ചാര്‍ജ് വേണ്ടെന്ന് വെയ്ക്കുന്നതും പരിഗണനയിലുണ്ട്.   ഫിനഗേല്‍  വൃത്തങ്ങള്‍കെന്നിക്ക്  വോട്ടെടുപ്പില്‍വിജയം കൈവരിക്കാന്‍ കഴിയമെന്ന ആത്മവിശ്വാസത്തിലാണ്.  എന്നാല്‍ ഇതിന് ഫിയന ഫാള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍കേണ്ടിയും വരും. അതിന് മുന്നോടിയായി ഇരു പാര്‍ട്ടികളും ധാരണയിലെത്തണം. 57 സീറ്റാണ് ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ചുരുങ്ങിയത് വേണ്ടത്.

എസ്

Share this news

Leave a Reply

%d bloggers like this: