ലുവാസ് ഡ്രൈവര്‍മാര്‍ ഈയാഴ്ച നടത്താനിരുന്ന സമരം പിന്‍വലിച്ചു

 

ഡബ്ലിന്‍: ലുവാസ് ഡ്രൈവര്‍മാര്‍  ഈയാഴ്ച അവസാനം നടത്താനിരുന്ന സമരം പിന്‍വലിച്ചു. ശനിയാഴ്ചയും ഞായറാഴ്ചയും നടത്താനിരുന്ന ലുവാസ് ഡ്രൈവര്‍മാരുടെ പണിമുടക്കാണ് യൂണിയന്‍ പിന്‍വലിച്ചത്. ട്രാന്‍സ്‌ദേവുമായി ട്രേഡ് യൂണിയന്‍ എസ്‌ഐപിടിയു കൂടുതല്‍ ചര്‍ച്ചയ്ക്ക് സാധ്യത നല്‍കികൊണ്ടാണ് സമരത്തില്‍ നിന്ന് പിന്മാറിയത്.

വേതന വ്യവസ്ഥകളെ ചൊല്ലി കമ്പനിയുമായി നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസമാണ് ലുവാസ് െ്രെഡവര്‍മാരെ പണിമുടക്കിലേക്ക് നയിച്ചത്. ഇതുവരെ വിവിധ ഘട്ടങ്ങളിലായി ഇവര്‍ എട്ടു ദിവസം പണിമുടക്കു നടത്തിയിരുന്നു. ഇനിയും മറ്റൊരു ആറു ദിവസം കൂടി പണിമുടക്ക് നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു. ഈയാഴ്ച നടത്താനിരുന്ന പണിമുടക്ക് കൂടാതെയാണ് ആറു ദിവസം കൂടി പണിമുടക്ക് നടത്തുന്നത്.

കമ്പനിയും ലുവാസ് ഡ്രൈവര്‍മാരും തമ്മില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നതോടെ ഇക്കാര്യത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ട്രാന്‍സ്‌ദേവ്. അതേസമയം ഗതാഗതവകുപ്പു മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് യൂണിയന്‍ നേതാക്കള്‍ കത്ത് അയച്ചിട്ടുമുണ്ട്. കമ്പനിയുമായി യൂണിയന്‍ ചര്‍ച്ചയ്ക്ക് തയാറായത് യൂണിയന്റെ ദൗര്‍ബല്യമായോ വിട്ടുവീഴ്ചയായോ കരുതാന്‍ പാടില്ലെന്നും എസ്‌ഐപിടിയുവിന്റെ നേതാവ് ഓവര്‍ റീഡി വ്യക്തമാക്കി.

-എജെ-

Share this news

Leave a Reply

%d bloggers like this: