യൂറോപ്പിലെ മെഡിറ്ററേനിയന്‍ തീരങ്ങളില്‍ ഐഎസ് ആക്രമണം നടത്താനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്

 

റോം: യൂറോപ്പിലെ മെഡിറ്ററേനിയന്‍ തീരങ്ങളില്‍ ഐഎസ് ആക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വേനല്‍ക്കാലത്ത് ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളെയാണ് ഐഎസ് ലഷ്യമിടുന്നതെന്ന് ഇറ്റലിയുടെയും ജര്‍മനിയുടെയും രഹസ്യാന്വേഷണ ഏജന്‍സി മേധാവികളെ ഉദ്ധരിച്ച് ജര്‍മന്‍ പത്രമായ ബില്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് എന്നിവിങ്ങളിലെ ഏജന്‍സികള്‍ക്കാണ് ഐഎസ് ആക്രമണം നടക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സി മേധാവികള്‍ മുന്നറിയിപ്പ് നല്‍കുന്നത്. ചാവേറുകളെയാവും ഐഎസ് കൂടുതലായി ഉപയോഗിക്കുക. ആഫ്രിക്കയിലെ സുരക്ഷിത കേന്ദ്രത്തില്‍നിന്നാണ് ഐഎസ് ആക്രമണത്തിനു പദ്ധതിയിടുന്ന വിവരം ചോര്‍ന്നു കിട്ടിയതെന്നും ഇരുരാജ്യങ്ങളുടെയും ഇന്റലിജന്‍സ് തലവന്‍മാര്‍ അറിയിച്ചു. ഐഎസിനെ കൂടാതെ നൈജീരിയയില്‍നിന്നു ബോക്കോ ഹറാം ഭീകര സംഘടനയില്‍നിന്നുള്ള ഭീഷണിയും യൂറോപ്പില്‍ ഉയരുന്നതായി സൂചനയുണ്ട്.
-എജെ-

Share this news

Leave a Reply

%d bloggers like this: