ന്യൂയോര്‍ക്ക് പ്രൈമറിയില്‍ ഹിലരി ക്ലിന്റനും ഡൊണാള്‍ഡ് ട്രംപിനും വിജയം

ന്യൂയോര്‍ക്ക് പ്രൈമറിയില്‍ ഹിലരി ക്ലിന്റനും ഡൊണാള്‍ഡ് ട്രംപിനും വിജയം
ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള ന്യൂയോര്‍ക്ക് പ്രൈമറിയില്‍ ഹിലരി ക്ലിന്റനും ഡൊണാള്‍ഡ് ട്രംപിനും വിജയം. 64.8 ശതമാനം വോട്ട് ലഭിച്ച് ട്രംപ് മികച്ച വിജയം നേടിയപ്പോള്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ടെഡ് ക്രൂസിന് 14 ശതമാനം വോട്ട് നേടാനേ കഴിഞ്ഞുള്ളൂ.

ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഹിലരിക്ക് 58 ശതമാനവും ബേണി സാന്‍ഡേഴ്‌സിന് 42 ശതമാനവും വോട്ടുകള്‍ ലഭിച്ചു.

ഹിലരിക്ക് 1,862 പ്രതിനിധികളുടെയും സാന്‍ഡേഴ്‌സിന് 1,161 പ്രതിനിധികളുടെയും പിന്തുണയുണ്ട്. ട്രംപിനെ 804ഉം ക്രൂസിനെ 559ഉം കാസികിനെ 144ഉം പ്രതിനിധികള്‍ അനുകൂലിക്കുന്നു. ഡെമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതിനു 2,383 പ്രതിനിധികളുടെയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിക്ക് 1,237 പ്രതിനിധികളുടെയും പിന്തുണ വേണം. ഏപ്രില്‍ 26നാണ് അഞ്ചു സംസ്ഥാനങ്ങളിലെ പ്രൈമറികള്‍ നടക്കുക.

Share this news

Leave a Reply

%d bloggers like this: