ഇക്വഡോറില്‍ വീണ്ടും ഭൂചലനം: സുനാമി മുന്നറിയിപ്പ്

ക്വിറ്റോ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ വീണ്ടും ഭൂചലനം. ഇക്വഡോറിന്റെ വടക്കു പടിഞ്ഞാറന്‍ തീരങ്ങളിലാണു ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വീണ്ടും ഭൂചലമുണ്ടായതിനെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇക്വഡോറില്‍ ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 500 കവിഞ്ഞിരുന്നു. നാലായിരത്തിലേറെപ്പേര്‍ക്കാണ് ഭൂചലനത്തില്‍ പരിക്കേറ്റത്.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: