ദക്ഷിണാഫ്രിക്കയില്‍ കവര്‍ച്ചാസംഘത്തിന്റെ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു

 

പുനലൂര്‍: ദക്ഷിണാഫ്രിക്കയില്‍ കവര്‍ച്ചാസംഘത്തിന്റെ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. പുനലൂര്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റി അംഗവും ജലവിഭവവകുപ്പ് മുന്‍ ചീഫ് എന്‍ജിനീയറുമായ പുനലൂര്‍ തൊളിക്കോട് മുളന്തടം പാര്‍വ്വതി കോട്ടേജില്‍ എന്‍. ശശി (64)യാണ് കൊല്ലപ്പെട്ടത്.

ദക്ഷിണാഫ്രിക്കയിലെ മുസാംബിക് ഹിമായിയോയിലായിരുന്നു ആക്രമണമുണ്ടായത്. കൂടെയുണ്ടായിരുന്ന രണ്ടുപേരും കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. കുടുതല്‍ വിവരങ്ങള്‍ ലഭിക്കാനായി ബന്ധുക്കള്‍ ദക്ഷിണാഫ്രിക്കന്‍ അധികൃതരുമായി ബന്ധപ്പെട്ടുവരുകയാണ്.

സര്‍വിസില്‍നിന്ന് വിരമിച്ച ശേഷം ദക്ഷിണാഫ്രിക്കയിലെ മുസാമ്പിയില്‍ ഇന്ത്യ ഗവണ്‍മെന്റിന്റെ അധീനതയിലെ വാസ്‌കോപ് എന്ന കമ്പനിയുടെ കണ്‍സല്‍ട്ടന്റായി പ്രവര്‍ത്തിക്കുകയായിരുന്നു. കൊച്ചി ആസ്ഥാനമായുള്ള കമ്പനിയാണിത്. ഒരു വര്‍ഷം മുമ്പ് ശശി നാട്ടിലത്തെിയിരുന്നു.

കമ്പനിയുടെ മൂന്നു പ്രതിനിധികള്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ട്. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി മുഖാന്തരം ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം വെള്ളിയാഴ്ചയോടെ നാട്ടിലത്തെിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഭാര്യ: ചന്ദ്രമതി. മക്കള്‍: ശ്യാം, ശരത് (ഡല്‍ഹി). മരുമകള്‍: സ്മിത.

-എജെ-

Share this news

Leave a Reply

%d bloggers like this: