ഇന്ന് മുതല്‍ സെന്‍സസ് ഫോമുകള്‍ ശേഖരിച്ചു തുടങ്ങും

 

ഡബ്ലിന്‍: പൂരിപ്പിച്ച സെന്‍സസ് ഫോമുകള്‍ ഇന്ന് മുതല്‍ ശേഖരിച്ചുതുടങ്ങും. മെയ് 23 വരെയാണ് എന്യുമറേറ്റര്‍മാര്‍ ഫോമുകള്‍ ശേഖരിക്കുകയെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് അറിയിച്ചു. എന്യുമറേറ്റര്‍മാര്‍ ശേഖരിക്കാന്‍ വരുന്നത് വരെ ഫോം ഭദ്രമായും തയ്യാറാക്കിയും വെക്കണം. ശേഖരിച്ച ഫോമുകള്‍ സ്വാര്‍ഡ്‌സിലെ സെന്‍സസ് ആസ്ഥാനത്തെത്തിക്കും. പിന്നീട് ആറ് മാസത്തേക്ക് ഫോമുകളുടെ സൂക്ഷ്മപരിശോധന നടത്തും. ഡാറ്റയിലെ വിശദമായ പരിശോധന പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം ആദ്യത്തില്‍ സെന്‍സസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും.

കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കുന്നതിനും, പുതിയ സ്‌കൂളുകള്‍ സ്ഥാപിക്കുന്നത്, തുടങ്ങിയ കാര്യങ്ങളില്‍ ഏറെ നിര്‍ണായകമായ സ്ഥാനം വഹിക്കുന്നതാണ് സെന്‍സസെന്ന് സി.എസ്.ഒ പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: