ഡല്‍ഹിയില്‍ വന്‍ തീപിടിത്തം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എഫ്.ഐ.സി.സി.ഐ ഓഡിറ്റോറിയത്തില്‍ വന്‍ തീപിടിത്തം. രാത്രി രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേനയുടെ 40 ഓളം യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

അതേസമയം, തീയണക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് അഗ്‌നിശമനസേന പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തീപിടിത്തം എങ്ങനെ ഉണ്ടായി എന്നതിന് കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: