അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് നിരക്കുകള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ വെട്ടിക്കുറച്ചു

മെല്‍ബണ്‍: അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുള്ള എന്‍ട്രി ലെവല്‍ ടിക്കറ്റ് നിരക്കുകള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ വെട്ടിക്കുറച്ചു. ടെസ്റ്റുകള്‍ക്കും ഏകദിന മത്സരങ്ങള്‍ക്കും ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് മുതിര്‍ന്നവര്‍ക്ക് 30 ഡോളറില്‍ താഴെയും കുട്ടികള്‍ക്ക് 10 ഡോളറില്‍ താഴെയും കുടുംബങ്ങള്‍ക്ക് 65 ഡോളറില്‍ താഴെയുമായിരിക്കും. ആകെയുള്ള സീറ്റുകളുടെ കാല്‍ ശതമാനത്തിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞ നിരക്കായിരിക്കും ഈടാക്കുക. കാണികളെ കൂടുതലായി ആകര്‍ഷിക്കുന്നതിനുള്ള നീക്കമാണിത്. നേരത്തേ ന്യൂസിലാന്‍ഡിനെതിരേയും വെസ്റ്റ് ഇന്‍ഡീസിനെതിരേയും നടന്ന മത്സരങ്ങള്‍ കാണാന്‍ വളരെ കുറച്ചുപേര്‍ മാത്രമേ ഉണ്ടായിരുന്നു്ള്ളൂ.

cka

ടിക്കറ്റ് നിരക്ക് താങ്ങാന്‍ കഴിയാതെ വരുന്നതിനാല്‍ വലിയൊരു വിഭാഗത്തിന് കളി കാണാന്‍ അവസരം ലഭിക്കുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് കുറയ്ക്കുന്നതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ചീഫ് എക്‌സിക്യൂട്ടീവ് വ്യക്തമാക്കി. ഓസ്‌ട്രേലിയയിലെ പ്രതിഭാധനരായ ക്രിക്കറ്റ് കളിക്കാരുടെ കഴിവുകള്‍ ആസ്വദിക്കാന്‍ കൂടുതല്‍ പേര്‍ക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യം. പാക്കിസ്ഥാനുമായുള്ള ടെസ്റ്റ്, ഏകദിന മത്സരങ്ങളുടെ മുതിര്‍ന്നവര്‍ക്കുള്ള റിസര്‍വ് ടിക്കറ്റുകളില്‍ 20 ഡോളര്‍ ലാഭിക്കാന്‍ കഴിയും.

പെര്‍ത്ത്, അഡ്‌ലെയ്ഡ്, മെല്‍ബണ്‍, ബ്രിസ്‌ബെയ്ന്‍ എന്നിവിടങ്ങളിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് പുതിയ ടിക്കറ്റ് നിരക്ക് വരുന്നതോടെ 5 ഡോളറിനും 10 ഡോളറിനുമിടയില്‍ ലാഭിക്കാനാകും. ട്വന്റി-ട്വന്റി മത്സരങ്ങള്‍ക്ക് കുട്ടികളെ സൗജന്യമായി പ്രവേശിപ്പിക്കും.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: