ഡബ്ലിനില്‍ രണ്ട് പേര്‍ വെടിയേറ്റ് മരിച്ചു; ഗാര്‍ഡ അന്വേഷണമാരംഭിച്ചു

ഡബ്ലിന്‍: ഡബ്ലിനില്‍ രണ്ട് പേര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ക്രോക്ക് പാര്‍ക്കിന് സമീപം ഡബ്ലിന്‍ 1 ലെ സമ്മര്‍ഹില്‍ സണ്‍സെറ്റ് ഹൗസിലാണ് ഒരാള്‍ വെടിയേറ്റ് മരിച്ചത്. രണ്ട് മണിക്കൂറിന് ശേഷം ക്ലോന്‍ഡാല്‍കിനില്‍ മറ്റൊരാളും വെടിയേറ്റ് മരിച്ചു.

തിങ്കളാഴ്ച രാത്രി 9.30നാണ് ആദ്യത്തെ കൊലപാതകം നടന്നത്. മൗണ്ട്ജോയ് ഗാര്‍ഡ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ക്ലോന്‍ഡാല്‍കിനില്‍ നടന്ന രണ്ടാമത്തെ കൊലപാതകം രാത്രി 11.50 ഓടെയായിരുന്നു. ആദ്യത്തെ കൊലപാതകം നടന്ന സമയത്ത് പബ്ബിലേക്ക് രണ്ട് പേര്‍ കയറിപ്പോയതായി ഗാര്‍ഡ പറഞ്ഞു. കൊല്ലപ്പെട്ട 30 വയസ് തോന്നിക്കുന്ന ആള്‍ക്ക് നേരെ ഇതിലൊരാള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റ്ിപ്പോര്‍ട്ടുകള്‍.

ഡ്രംകോണ്ട്രയിലെ വാല്‍ഷ് റോഡില്‍ നിന്ന് പിന്നീട് ഒരു സില്‍വര്‍ നിറത്തിലുള്ള ല ഓഡി കാര്‍ കണ്ടെടുത്തു. ഇതില്‍ രജിസ്ട്രേഷന്‍ നമ്പര്‍ അപൂര്‍ണമാണ്. സംഭവത്തില്‍ ദൃക്സാക്ഷികളുണ്ടെങ്കില്‍ അറിയിക്കണമെന്ന് ഗാര്‍ഡ അറിയിച്ചു. തിങ്കളാഴ്ച രാത്രി 9 മണി മുതല്‍ സണ്‍സെറ്റ് ഹൗസിലുണ്ടായിരുന്ന ആളുകള്‍ക്കായുള്ള തെരച്ചിലിലാണ് ഗാര്‍ഡ. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരമറിയുന്നവരോ സില്‍വര്‍ നിറത്തിലുള്ള 04C എന്ന അപൂര്‍ണരജിസ്ട്രേഷനിലുള്ള ഓഡി കാര്‍ ശ്രദ്ധയില്‍പ്പെട്ടവരോ മൗണ്ട് ജോയ് ഗാര്‍ഡയുമായി ബന്ധപ്പെടാനും ഗാര്‍ഡ ആവശ്യപ്പെട്ടിട്ടുണ്ട്.

മൗണ്ട് ജോയ് ഗാര്‍ഡ സ്റ്റേഷന്‍ 01 6668600,
ഗാര്‍ഡ കോണ്‍ഫിഡന്‍ഷ്യല്‍ ലൈന്‍ നമ്പര്‍ 1800 666111

-എജെ-

Share this news

Leave a Reply

%d bloggers like this: