ദാവൂദ് പൂര്‍ണ ആരോഗ്യവാന്‍: ഛോട്ടാഷക്കീല്‍

മുംബൈ: ഒളിവില്‍ കഴിയുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. ദാവൂദ് ഇബ്രാഹിമിന്റെ കാലുകള്‍ വ്രണം വന്ന് നിര്‍ജീവമായതിനെ തുടര്‍ന്ന് മുറിച്ചുമാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെതെന്ന നിലയിലാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. രക്തം ശരിയായ രീതിയില്‍ കാലുകളിലേക്ക് എത്തുന്നില്ലെന്നതാണ് ദാവൂദിന്റെ രോഗാവസ്ഥയ്ക്ക് കാരണമെന്നാണ് വിവരങ്ങള്‍

എന്നാല്‍ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ദാവൂദ് ഇബ്രാഹിമിന്റെ അനുയായി ഛോട്ടാ ഷക്കീല്‍ പറയുന്നു. ദാവുദ് പൂര്‍ണ്ണ ആരോഗ്യവാനാണെന്നും രഹസ്യാന്വേഷണ ഏജന്‍സി നല്‍കിയ വിവരം തെറ്റാണെന്നും ഛോട്ടാ ഷക്കീല്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ദാവൂദിന്റെ കറാച്ചിയിലെ വീഡിന്റെ അടുത്ത് ഏതാനം ഡോക്ടര്‍മാരെ കഴിഞ്ഞ ദിവസം കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ദാവൂദിന്റെ കാലിന്റെ സ്ഥിതി മോശമാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.

Share this news

Leave a Reply

%d bloggers like this: