മലയാളി നഴ്‌സിന്റെ മരണം: ലിന്‍സണിനു വേണ്ടി അഭിഭാഷകന്‍ ഹാജരായി

മസ്‌കറ്റ്: ചിക്കു റോബര്‍ട്ട് കൊലക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗതിയില്‍. ദമ്പതിമാരുമായി പരിചയമുള്ളവരില്‍ നിന്നും കൂട്ടുകാരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും റോയല്‍ ഒമാന്‍ പോലീസ് ഇതിനകം വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞു. ഭര്‍ത്താവ് ലിന്‍സന്‍ തോമസ് പോലീസ് കസ്റ്റഡിയില്‍ തന്നെയാണ്. ലിന്‍സന് ആവശ്യമായ നിയമസഹായം നല്‍കുന്നതിന് തിങ്കളാഴ്ച ഒമാന്‍ സ്വദേശിയായ അഭിഭാഷകന്‍ പ്രോസിക്യൂഷനില്‍ ഹാജരായി.

അങ്കമാലി സ്വദേശിനി ചിക്കു റോബര്‍ട്ടിനെ കഴിഞ്ഞ ബുധനാഴ്ചയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ലിന്‍സനെ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിന് സലാല സദയിലെ സി.ഐ.ഡി. ഓഫീസിലേക്ക് വിളിച്ചുവരുത്തി. ചിക്കു മരിച്ചുകിടക്കുന്നതായി ആദ്യം കണ്ടത് ലിന്‍സനാണ്.
മൃതദേഹം ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് സലാലയിലെ ഇന്ത്യന്‍ എംബസി ഓണറ്റി കൗണ്‍സിലര്‍ മന്‍പ്രീത് സിങ് പറഞ്ഞു. ചൊവ്വാഴ്ച മൃതദേഹം നാട്ടിലെത്തിക്കുമെന്നുള്ള വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ല. എംബസ്സിയുടെ ഭാഗത്തുനിന്നുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായും ചിക്കു ജോലി ചെയ്തിരുന്ന  ആശുപത്രിയാണ്തുടര്‍ നടപടികള്‍ ചെയ്യേണ്ടതെന്നും മന്‍പ്രീത് സിങ് പറഞ്ഞു.

അങ്കമാലി കറുകുറ്റി അസീസി നഗറില്‍ തെക്കേതില്‍ അയിരുക്കാരന്‍ റോബര്‍ട്ട്-സാബി ദമ്പതിമാരുടെ മകളാണ് ചിക്കു. ചങ്ങനാശ്ശേരി മാടപ്പള്ളി സ്വദേശിയാണ് ലിന്‍സന്‍

Share this news

Leave a Reply

%d bloggers like this: