‘ജയിലിലിരുന്ന് ക്രിമിനല്‍ സംഘങ്ങള്‍ തെരുവുകള്‍ ഭരിക്കുന്നു’

ഡബ്ലിന്‍: ഡബ്ലിനിലെ തെരുവുകളില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ജയിലിനകത്ത് കിടക്കുന്ന ക്രിമിനല്‍ സംഘങ്ങള്‍ക്കും പങ്കുണ്ടെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍. കഴിഞ്ഞ ആഴ്ച രണ്ട് പേര്‍ വെടിയേറ്റ് മരിച്ച സംഭവത്തിന് ജയിലിലുള്ള ക്രിമിനല്‍ സംഘങ്ങള്‍ക്കും പങ്കുണ്ടാകാനുള്ള സാധ്യത ജയില്‍ അധികൃതര്‍ തള്ളിക്കളയുന്നില്ല. അത്ലോണില്‍ നടക്കുന്ന ജയില്‍ ഉദ്യോഗസ്ഥരുടെ വാര്‍ഷിക സമ്മേളനത്തിലാണ് ഇക്കാര്യം ചൂണ്ടികാട്ടിയത്.

ജയില്‍ പുള്ളികളെയും ജയില്‍ ഉദ്യോഗസ്ഥരെയും ഇത്തരം ക്രിമിനല്‍ സംഘങ്ങള്‍ ഭയപ്പെടുത്തി ജയില്‍ ഭരിക്കുകയാണ്. ഒപ്പം ജയിലിന് പുറത്തുള്ള കാര്യങ്ങളും ഇവര്‍ നിയന്ത്രിക്കുന്നതായും സമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടി.

ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കാര്യങ്ങള്‍ അവര്‍ക്ക് അനുകൂലമാക്കുക എന്നതാണ് ഈ ക്രിമിനല്‍ സംഘങ്ങള്‍ പ്രധാനമായും ചെയ്യുന്നതെന്ന് പ്രിസണേഴ്സ് ഓഫീസേഴ്സ് പ്രസിഡന്റ് സ്റ്റീഫന്‍ ഡിലാനി പറഞ്ഞു. ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുക, ആക്രമണം, മയക്കുമരുന്ന് ഉപയോഗം, ആയുധം, കുടുംബാംഗങ്ങള്‍ക്ക് നേരെ ആക്രമണം, തുടങ്ങിയ കാര്യങ്ങള്‍ ജയിലിനകത്ത് ചെയ്യുന്നതിന് പുറമെ പുറത്തു നടക്കുന്ന കാര്യങ്ങളും ഇവര്‍ നിയന്ത്രിക്കുന്നതായി ഡിലാനി വ്യക്തമാക്കി.

ജയിലിലെ ഇവരുടെ ശക്തി ദുര്‍ബലപ്പെടുത്തുന്നതിനൊപ്പം പുറത്ത് അവര്‍ക്കുള്ള നിയന്ത്രണാധികാരം ഇല്ലാതാക്കുകയും ചെയ്യണം. എന്നാല്‍ അത് സമൂഹത്തിന് മുഴുവന്‍ പ്രയോജനകരമാകുമെന്നും ഡിലാനി വ്യക്തമാക്കി. ഈ വിഷയം വാര്‍ഷിക സമ്മേളനത്തില്‍ ഇന്ന് ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

-എജെ-

Share this news

Leave a Reply

%d bloggers like this: