കെ.സി അബുവിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരസ്യ ശാസന

കോഴിക്കോട്: കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി അബുവിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരസ്യ ശാസന. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പ്രസംഗം നടത്തിയെന്ന പരാതിയിലാണ് നടപടി. അബുവിന്റെ വിശദീകരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.

ബേപ്പൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിടെ കെ.സി അബു മത സ്പര്‍ധ വളര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.പി പ്രകാശ് ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മതത്തിന്റെ പേരില്‍ വോട്ട് തേടിയെന്നും ഇതിലൂടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും കാണിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കെ.സി അബുവിന് നോട്ടീസ് നല്‍കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: