ഈ വര്‍ഷം ആദ്യ ആറ് മാസത്തിനുള്ളില്‍ എച്ച്ഐവി ബാധിതരുടെ നിരക്ക് കൂടി

ഡബ്ലിന്‍:  ഈ വര്‍ഷം ആദ്യ ആറ് മാസത്തിനുള്ളില്‍ എച്ച്ഐവി ബാധിതരുടെ നിരക്ക് കൂടിയതായി ചൂണ്ടികാണിക്കുന്നു.  ഇരട്ടിയായെന്നാണ് സന്നദ്ധ സംഘടനകളിലൊന്ന് ചൂണ്ടികാണിച്ചത്.  ഹെല്‌ത്ത് പ്രോട്ടക്ഷന‍് സര്‍വീലിയന്‍സ് സെന്‍ററിന്‍റെ കണക്ക് പ്രകാരം  2016ലെ 16 ആഴ്ച്ച 175 എച്ച്ഐവി ബാധയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 106 മാത്രമായിരുന്നു കഴിഞ്ഞ വര്‍ഷം ഇതേ സമയം.

നാല്‍പത് ശതമാനം വര്‍ധനയാണ് ഉള്ളത്. 2015ല്‍  പുതിയതായി ആകെ റിപ്പോര്‍ട്ട് ചെയ്പ്പെട്ടിരുന്നത് 498 എച്ച്ഐവി ബാധയാണ് കണ്ടെത്തിയിരുന്നത്. 2014ല്‍ ആകെ 377 ആയിരുന്നു  റിപ്പോര്‍ട്ട് ചെയ്തിരുന്നത്.  എച്ച്ഐവി പ്രശ്നം പുതിയ സര്‍ക്കാര്‍ അഭിമുഖീകരിക്കേണ്ടതാണെന്ന്  ചൂണ്ടികാണിക്കുന്നതാണ് ഈ കണക്കുകള്‍. എച്ച്ഐവി അയര്‍ലന്‍ഡ് കഴിഞ്ഞ മുപ്പത് വര്‍ഷമായി സേവനവുമായി രംഗത്തുണ്ട്.

ശരാശരി പത്ത് പേര്‍ വീതം ആഴ്ച്ചയില്‍ അയര്‍ലന്‍ഡില്‍ എച്ച്ഐവി ബാധിതരെന്ന് സ്ഥിരീകരിക്കുന്നുണ്ട്. നേരത്തെ വൈറസ് ബാധ തിരിച്ചറിയുന്നത് ചികിത്സ ഫലപ്രദമാകുന്നതിന് സഹാകരമാണ്.  കഴിഞ്ഞ മാസം സൗജന്യ പരിശോധനയും സംഘടന തുടങ്ങിയിട്ടുണ്ട്. സ്വവര്‍ഗ പ്രണയമുള്ളവരെ പ്രത്യേകിച്ചും ലക്ഷ്യമിട്ടാണിത്.

എസ്

Share this news

Leave a Reply

%d bloggers like this: