ഡ്രൈവറില്ലാത്ത കാര്‍ നിര്‍മ്മിച്ച് ആക്രമണങ്ങള്‍ നടത്താന്‍ ഐഎസ് പദ്ധതി;ആശങ്കയോടെ ലോകരാജ്യങ്ങള്‍

ലണ്ടന്‍:ഗൂഗിള്‍ മാതൃകയില്‍ ഡ്രൈവറില്ലാത്ത കാര്‍ നിര്‍മ്മിച്ച് ആക്രമണങ്ങള്‍ നടത്താന്‍ ഐഎസ് പദ്ധതിയിടുന്നതായി റിപോര്‍ട്ടുകള്‍. തിരക്കുള്ള സ്ഥലങ്ങളിലേക്ക് കാര്‍ ഓടിച്ചുകയറ്റി ചാവേര്‍ മോഡല്‍ ആക്രമണം നടത്താനാണ് ഇസ്ലാമിക്ക് സ്റ്റേറ്റ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വാഹനത്തില്‍ നിറയെ സ്ഫോടക വസ്തുക്കള്‍ നിറച്ചതിന് ശേഷമാണ് ആക്രമണം നടത്തുക.നാറ്റോ യിലെ സെക്യൂരിറ്റി വിദഗ്ധനാണ് ഗൗരവതരമായ വെളിപ്പെടുത്തല്‍ നടത്തിയത്. സിറിയയിലെ ഐസ് തലസ്ഥാനമായ റക്ക യിലെ സംഘടനയുടെ ഗവേഷക വിഭാഗമാണ് വാഹനം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഗൂഗിളിന്റെ നേതൃത്വത്തില്‍ ഇത്തരം വാഹനങ്ങള്‍ വികസിപ്പിച്ച് പരീക്ഷിക്കുന്നതിന്റെ അതേ സമയത്ത് തന്നെയാണ് ഐഎസും തങ്ങളുടെ ചാവേര്‍ വാഹനം വികസിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

പുതിയ ആക്രമണ രീതികള്‍ കാറിന്റെ രൂപത്തില്‍ ഐഎസ് വികസിപ്പിക്കുമ്പോള്‍ ബ്രിട്ടണടക്കമുള്ള രാജ്യങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ് അതുയര്‍ത്തുക. ബ്രിട്ടണ്‍, യൂറോപ്പ്, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെല്ലാം ആളില്ലാ വാഹനങ്ങള്‍ സജീവമാക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടയിലാണ് കടുത്ത വെല്ലുവിളി ഉയര്‍ത്തി ഐഎസിന്റെ ആളില്ലാ വാഹനങ്ങള്‍ വില്ലനാകുന്നത്.

ആയിരക്കണക്കിന് ഇത്തരം വാഹനങ്ങള്‍ ഉടന്‍ തന്നെ ബ്രിട്ടന്റെ നിരത്തുകളില്‍ ഓടിത്തുടങ്ങും. സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് ഇത് വലിയ വെല്ലുവിളി ഉയര്‍ത്തും. റക്കയില്‍ ബോംബ് നിര്‍മ്മാണ ഫാക്ടറിയിലാണ് കാര്‍ നിര്‍മ്മിച്ചതെന്ന് നാറ്റോ ഡെപ്യൂട്ടി അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി ജാമി ഷിയ പറയുന്നു.

Share this news

Leave a Reply

%d bloggers like this: