ഇന്ത്യന്‍ വംശജന്‍ സിദ്ധാര്‍ത്ഥ് ധര്‍ ഐഎസിലെ മുതിര്‍ന്ന കമാന്‍ഡര്‍

ലണ്ടന്‍: ‘പുതിയ ജിഹാദി ജോണ്‍’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ വംശജനായ ബ്രിട്ടിഷുകാരന്‍ സിദ്ധാര്‍ഥ് ധര്‍ ഐഎസിന്റെ മുതിര്‍ന്ന കമാന്‍ഡര്‍ ആണെന്നു റിപ്പോര്‍ട്ട്. ഐഎസ് പിടിയില്‍നിന്നു രക്ഷപ്പെട്ട നിഹാദ് ബറക്കാത് എന്ന യസീദി ബാലികയുടെ മൊഴിയാണ് ഇതിന് ആധാരം. തന്നെ തട്ടിക്കൊണ്ടുപോയി അടിമയായി വെച്ചത് സിദ്ധാര്‍ത്ഥി ധര്‍ ആണെന്ന് ബാലിക മൊഴി നല്‍കിയിരുന്നു.

ഐഎസിന്റെ ശക്തികേന്ദ്രമായ മൊസൂള്‍ ആണു സിദ്ധാര്‍ഥിന്റെ താവളമെന്നു ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു. ഐഎസില്‍ ചേര്‍ന്നതിന് ശേഷം സിദ്ധാര്‍ത്ഥ് പേര് മാറ്റി അബു റുമയ്സാഹ് എന്നാക്കി. യുകെയില്‍ ആറു തവണ അറസ്റ്റിലായ സിദ്ധാര്‍ഥ് ധര്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണു ലണ്ടനില്‍നിന്നു പാരിസ് വഴി സിറിയയിലെത്തിയതെന്നാണ് കണക്കുകൂട്ടല്‍.

ബ്രിട്ടീഷ് ടിവിക്കു നല്‍കിയ അഭിമുഖത്തിലാണു യസീദി ബാലിക തന്നെ തടവില്‍വച്ചവരിലൊരാള്‍ അബു ധര്‍ ആണെന്നു വെളിപ്പെടുത്തിയത്. ധറിന്റെ ഫോട്ടോ കാണിച്ചപ്പോള്‍ പെണ്‍കുട്ടി തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടി പറയുന്ന ആള്‍ തന്നെയാണോ സിദ്ധാര്‍ഥ് ധര്‍ എന്ന കാര്യത്തില്‍ മറ്റു തെളിവൊന്നും ഇപ്പോള്‍ ലഭ്യമല്ല.

Share this news

Leave a Reply

%d bloggers like this: