ആരോഗ്യ രംഗത്തെ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാനൊരുങ്ങി നഴ്സുമാരും മിഡ്വൈവ്സും

ഡബ്ലിന്‍: ആരോഗ്യ രംഗത്തെ പ്രശ്നങ്ങളെ കുറിച്ച് നഴ്സുമാരും മിഡ്വൈവ്സും സംസാരിക്കാന്‍ തയാറെടുക്കുന്നു. നഴ്സുമാരുടെ വാര്‍ഷിക സമ്മേളനത്തിലാണ് ആരോഗ്യമേഖല നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് 300 ലധികം നഴ്സുമാരും മിഡ്വൈവ്സും സംസാരിക്കുന്നത്. കില്ലാര്‍ക്കിനിയിലാണ് വാര്‍ഷിക സമ്മേളനം നടക്കുന്നത്.

ആശുപത്രികളില്‍ ട്രോളികളിലുള്ള ആളുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി ഐറിഷ് നഴ്സസ് ആന്റ് മിഡ്വൈവ്സ് ഓര്‍ഗനൈസേഷന്‍ അഭിപ്രായപ്പെട്ടു. ഏകദേശം 36,000 രോഗികള്‍ക്കാണ് ഈ വര്‍ഷം ഇതുവരെ ബഡിനായി കാത്ത് നില്‍ക്കേണ്ടിവന്നത്. ഇതുവരെയുള്ള കണക്കുകളില്‍ റെക്കോര്‍ഡാണ് ഈ വര്‍ഷം ഉണ്ടായിട്ടുള്ളത്.

രാഷ്ട്രീയ ചര്‍ച്ചകളിലൂടെ കുറഞ്ഞ വേതന പ്രശ്നത്തിനും ആശുപത്രികളിലെ തിരക്ക് വര്‍ദ്ധനക്കും പകുതിയോളം പരിഹാരമായി. ആരോഗ്യമേഖല നേരിടുന്ന പ്രശ്നമാണ് ചര്‍ച്ചകളില്‍ പ്രധാനമായും കേന്ദ്രീകരിക്കുന്നതെന്ന് ഐ.എന്‍.എം.ഒ ജനറല്‍ സെക്രട്ടറി ലിയം ഡോറന്‍ പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: