ലുവാസ് പണിമുടക്കില്‍ പങ്കെടുത്ത ഡ്രൈവര്‍മാര്‍ക്കും ശമ്പളം

ഡബ്ലിന്‍: ഷിഫ്റ്റ് സംവിധാനം ഉള്ളതിനാല്‍ ലുവാസ് പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് മുഴുവന്‍ ശമ്പളവും നഷ്ടമാകുന്നില്ല. പത്താം ദിവസമായ ഇന്നലെയും പണിമുടക്കു നടത്തിയ ലുവാസ് ഡ്രൈവര്‍മാര്‍ക്ക് ചില സമര ദിവസങ്ങളിലെ ശമ്പളം നല്‍കിയതായി കമ്പനിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

കമ്പനിയിലെ 152 ഡ്രൈവര്‍മാരില്‍ ആര്‍ക്കും തന്നെ ഷിഫ്റ്റ് സംവിധാനം ഉള്ളതിനാല്‍ സമര ദിവസങ്ങളിലെ മുഴുവന്‍ ശമ്പളം നഷ്ടമായിട്ടില്ല. 25 ഡ്രൈവര്‍മാര്‍ക്ക് അവരുടെ എട്ട് ദിവസത്തെ ശമ്പളം നഷ്ടമായി. എന്നാല്‍ 40 പേര്‍ക്ക് അവരുടെ ഏഴ് ദിവസത്തെയും, 65 പേര്‍ക്ക് ആറു ദിവസത്തെയും, 21 പേര്‍ക്ക് അഞ്ചു ദിവസത്തെയും, 12 നാലു ദിവസത്തെയും, നാലുപേര്‍ക്ക് മൂന്ന് ദിവസത്തെയും ശമ്പളമാണ് നഷ്ടമായി. മൂന്നു ഡ്രൈവര്‍മാര്‍ക്ക് ഇതുവരെ ശമ്പളം നഷ്ടമായിട്ടില്ല.

അതേസമയം അടുത്ത മാസം എട്ട് ദിവസം കൂടി പണിമുടക്ക് നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എംആര്‍

Share this news

Leave a Reply

%d bloggers like this: