ലുവാസ് ഡ്രൈവര്‍മാര്‍ക്കായുള്ള നിയമപുസ്തകം പ്രകാശനം ചെയ്തു

ഡബ്ലിന്‍: ലുവാസ് ഡൈവര്‍മാര്‍ക്കുവേണ്ടി മാര്‍ഗനിര്‍ദ്ദേശരേഖകള്‍ അടങ്ങിയ പുസ്തകം പ്രകാശനം ചെയ്തു. 81 പേജുള്ള ഈ പുസ്തകത്തിലെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി അനുസരിക്കുകയും ഏഴ് ആഴ്ച പരിശീലനം നേടുകയും ചെയ്തെങ്കില്‍ മാത്രമേ ഇനി ട്രാം ഓടിക്കുവാന്‍ അനുവദിക്കുകയുള്ളു. ‘ട്രാം സുരക്ഷാ നിര്‍ദേശ സഹായ ഗ്രന്ഥം’ ലുവാസ് ഡ്രൈവര്‍മാര്‍ക്ക് ഒരു ഉള്‍ക്കാഴ്ച്ച പ്രദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡ്രൈവര്‍മാര്‍ ദിവസേന എന്തൊക്കെ തയാറെടുപ്പുകളെടുക്കണം, എന്തൊക്കെ നിയമങ്ങള്‍ പാലിക്കണം തുടങ്ങിയവയാണ് ഇതില്‍ പരാമര്‍ശിക്കപ്പെടുന്നത്.

ഡ്യൂട്ടി സമയത്ത് വ്യക്തിപരമായി റേഡിയോ ഉപയോഗിക്കുന്നതും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും മദ്യപിക്കുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ട്രാം റെഡിയൊ ഉപയോഗിച്ച് യാത്രക്കാരുമായി ആവശ്യമില്ലാത്ത സംസാരവും പാടില്ല. 70 കിലോമീറ്റര്‍ സ്പീഡ് ലിമിറ്റും നിര്‍ദേശിച്ചിട്ടുണ്ട്. അപകടങ്ങളെ തരണം ചെയ്യാനുള്ള നിര്‍ദ്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വായനക്കാര്‍ക്കു വേണ്ടി ട്രാഫിക്ക് ലൈറ്റ് ഡ്രൈവര്‍ തുടങ്ങിയ ഒട്ടനവധി വാക്കുകളുടെ നിര്‍വചനങ്ങളും ചേര്‍ത്തിട്ടുണ്ട്. കാര്‍ ഡ്രൈവിങ്ങ് ലൈസന്‍സ് നഷ്ടപ്പെട്ടവരെ ട്രാം ഓടിക്കാന്‍ അനുവദിക്കുന്നതല്ല. ഡ്രൈവര്‍മാരുടെ ട്രെയിനിങ്ങ് സമയത്ത് മാനുവല്‍ നല്‍കും. ഏഴ് ആഴ്ച്ച നീണ്ടുനില്‍ന്ന ഈ പരിശീലനത്തിന്റെ കുറച്ചുഭാഗം ക്ലാസ് മുറികളിലും ബാക്കി ട്രാമില്‍ തന്നെയുമായിരിക്കും.

എംആര്‍

Share this news

Leave a Reply

%d bloggers like this: