അഫ്ഗാനില്‍ നിന്നുള്ള ബാലനും രണ്ട് പേര്‍ക്കും നേരെ ആക്രമണം

ഡബ്ലിന്‍: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള രണ്ട് പേര്‍ക്കും ഒരുബാലനും നേരെ  ഡബ്ലിനില്‍ വെച്ച് ഒരു സംഘം ആളുകളുടെ ആക്രമണം നേരിടേണ്ടി വന്നതായി റിപ്പോര്‍ട്ട്.  അഫ്ഗാനില്‍ നിന്നുള്ളവരോട് തിരിച്ച് അവരുടെ നാട്ടിലേക്ക് പോകാന്‍ പറഞ്ഞായിരുന്നു ഇത്.  18,20,13 വയസുള്ളവരായിരുന്നു ആക്രമണത്തിന് ഇരയായിവര്‍.  വ്യാഴാഴ്ച്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നിരിക്കുന്നത്.

സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി ഗാര്‍ഡ വ്യക്തമാക്കി. അഞ്ച് പേര്‍ അടങ്ങിയ സംഘം കാറിലെത്തിയാണ് ഭീഷണിപ്പെടുത്തിയത്. അഫ്ഗാന്‍ സ്വദേശികള്‍ അടുത്തുള്ള പാര്‍ക്കില്‍ നിന്ന് സൈക്കിളില്‍ യാത്ര ചെയ്ത് മടങ്ങുകയായിരുന്നു.  കാറില്‍ നിന്ന് വന്നര്‍ അഫ്ഗാന്‍ സ്വദേശികളെ മര്‍ദിക്കുകയും ചെയ്തു. ലോഹം കൊണ്ടുള്ള കുറത്ത ഒരായുധവും ഉപയോഗിച്ച് മര്‍ദിച്ചതായി 13കാരന്‍ പറയുന്നുണ്ട്. അടി കിട്ടയതോടെ ബോധം മറിയുകയും പിന്നീട് എന്താണ് നടന്നതെന്ന് അറിയില്ലെന്നും ബാലന്‍ വ്യക്തമാക്കി.

ലൊറെട്ടോയിലാണ്  അഫ്ഗാന്‍പൗരന്മാര്‍ താമസിക്കുന്നതെന്ന് തങ്ങള്‍ക്ക് അറിയാമെന്നും ഇപ്പോഴത്തേത്ത് ഒരു മുന്നറിയിപ്പാണെന്നും അക്രമി സംഘം പറയുകയും ചെയ്തു. അടുത്ത തവണ കൊല്ലമെന്ന് പറഞ്ഞാണ് സംഘം മടങ്ങിയത്.  സാക്ഷിയായി നിന്നവര്‍ ഇടപെടാന്‍ ശ്രമിച്ചിരുന്നതായും ഇവര്‍ വീഡിയോ തെളിവുകള്‍ ഗാര്‍ഡയ്ക്ക് നല്‍കിയിട്ടുണ്ടെന്നും വ്യക്താക്കിയിട്ടുണ്ട്.  വീട് വിട്ടിറങ്ങാന‍് പേടിച്ചാണ് ഇപ്പോള്‍ കഴിയുന്നതെന്നും ബാലന്‍ വ്യക്തമാക്കുന്നു.

എസ്

Share this news

Leave a Reply

%d bloggers like this: