‘പോ മോനേ ജഗദീഷേ’: നടന്‍ ജഗദീഷിനു ബി. ഉണ്ണികൃഷ്ണന്റെ മറുപടി

കൊച്ചി: പത്തനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ബി. ഗണേഷ്‌കുമാറിന്റെ പ്രചാരണത്തിന് നടന്‍ മോഹന്‍ലാല്‍ എത്തിയത് ബ്ലാക്‌മെയിലിംഗിന്റെ ഫലമായാണെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ വിഷയമുന്നയിച്ച ജഗദീഷിനു മറുപടിയുമായി സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ രംഗത്ത്. ‘ബ്ലാക്‌മെയിലോ? പോ മോനെ ജഗദീഷേ’ എന്നാണ് ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

മോഹന്‍ലാലിനെ ഗണേഷ് ബ്ലാക്‌മെയ്ല്‍ ചെയ്തു കൊണ്ടുവന്നതാണോ എന്നു പലരും തന്നോടു ചോദിച്ചെന്നും എന്തുതരം ബ്ലാക്‌മെയിലിംഗ് ആണെന്നത് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നുമാണ് ജഗദീഷ് പറഞ്ഞത്.

Share this news

Leave a Reply

%d bloggers like this: