മാധ്യമ പ്രവര്‍ത്തകന്‍ അനീഷ് ചന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് അനീഷ് ചന്ദ്രന്‍ (34) അന്തരിച്ചു. ട്രെയിന്‍ ഇടിച്ചാണ് മരണം. രാവിലെ എട്ട് മണിക്ക് കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനില്‍ നിന്നും മുന്നൂറ് മീറ്റര്‍ അകലെയുള്ള റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും കഴക്കൂട്ടം പോലീസും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.

ഏഷ്യാനെറ്റിൽ എഫ്.ഐ.ആര്‍ എന്ന പരിപാടിയുടെ അവതാരകനായിരുന്നു അനീഷ് ചന്ദ്രൻ. മംഗളം, മാതൃഭൂമി, കൈരളി എന്നീ മാധ്യമങ്ങളിലും അനീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: