ലുവാസ് പ്രശ്നപരിഹാരത്തിനായി ചര്‍ച്ച

ഡബ്ലിന്‍: നാളുകളായി നീണ്ടുനിക്കുന്ന ലുവാസ് ജീവനക്കാരുടെ വേതന പ്രശ്നം പരിഹരിക്കുന്നതിന് ഉടന്‍ ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്നലെ നടന്ന ലുവാസ് ഡ്രൈവര്‍മാരുടെ പതിനൊന്നാം ദിവസ സമരത്തില്‍ 1,00,000 ത്തിലധികം വരുന്ന യാത്രക്കാരാണ് പ്രതിന്ധിയിലായത്.

ഇരുകൂട്ടരും ചര്‍ച്ചക്കായി സമ്മതിച്ചിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ ചര്‍ച്ചയില്‍ പ്രശ്നം പരിഹരിച്ച് ഒരു കരാറില്‍ എത്തിചേരുമെന്ന് പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കഴിഞ്ഞ പല ചര്‍ച്ചകളുടെയും പരാജയത്തിനു കാരണം ഡ്രൈവര്‍മാര്‍ 2019 ലേക്ക് 23 ശതമാനം ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടതാണ്. എന്നാല്‍ 13 ശതമാനം വര്‍ധനവ് കമ്പനി വാഗ്ദാനം ചെയുന്നുണ്ട്.

അതേസമയം ഇതൊരു ”സ്വകാര്യ കാര്യം” ആയതിനാല്‍ ഇടപെടുന്നതു ശരിയല്ലെന്നാണ് പുതിയ ഗതാഗത മന്ത്രി ഷെയ്ന്‍ റോസ് അഭിപ്രായപ്പെടുന്നത്.

എംആര്‍

Share this news

Leave a Reply

%d bloggers like this: