ആവേശക്കൊടുമുടിയില്‍ കൊട്ടിക്കലാശം; അങ്കമാലിയിലും ചെര്‍പ്പുളശേരിയിലും സംഘര്‍ഷം

തിരുവനന്തപുരം: ആവേശക്കൊടുമുടിയില്‍ സംസ്ഥാനത്ത് കൊട്ടിക്കലാശം. ചിലയിടങ്ങളില്‍ തല്ലിതകര്‍ത്താണ് ആവേശം അവസാനിച്ചത്. ചെര്‍പ്പുളശേരിയിലും അങ്കമാലിയിലും സംഘര്‍ഷമുണ്ടായി. പാലക്കാട് ചെര്‍പ്പുളശേരിയില്‍ കലാശക്കൊട്ടിനിടെ സിപിഐഎംബിജെപി സംഘര്‍ഷമുണ്ടായി.

നിരവധി വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. കെആസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരേയും ക്ലലേറുണ്ടായി. കല്ലേറില്‍ സിഐയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പാലായിലും അങ്കമാലിയിലും മറ്റ് ചിലയിടങ്ങളിലും ചെറിയ തോതില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അങ്കമാലിയില്‍ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിഞ്ഞു. പരിക്കേറ്റവരെ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊട്ടിക്കലാശത്തിലൂടെ രണ്ടു മാസം നീണ്ടു നിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇതോടെ അവസാനമായിരിക്കുന്നത്. നാളെ നിശബ്ദപ്രചാരണം, അതു കഴിഞ്ഞാല്‍ പോളിങ്ബൂത്തിലേക്ക് നാടൊഴുകും.പ്രചാരണത്തിനിടെ വടകരയിലെ ആര്‍എംപി സ്ഥാനാര്‍ത്ഥി കെകെ രമയ്ക്ക് നേരെ കൈയേറ്റം നടന്നിരുന്നു. ഇനി കേരളം ആരു ഭരിക്കും എന്നതിന് വിധിയെഴുത്ത്. വിധിപ്രഖ്യാപനം 19നും. വോട്ടെടുപ്പിന് എല്ലാ ക്രമീകരങ്ങളും പൂര്‍ത്തിയാക്കി. വോട്ടെടുപ്പ് സമാധാനപരമാക്കാന്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: