യുകെയിലേക്ക് ഗര്‍ഭഛിദ്രത്തിനായി പോകുന്ന ഐറിഷ് യുവതികളുടെ എണ്ണത്തില്‍ നേരിയ കുറവെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: യുകെയിലേക്ക്  ഗര്‍ഭഛിദ്രത്തിനായി  പോകുന്ന ഐറിഷ് യുവതികളുടെ എണ്ണത്തില്‍ നേരിയ കുറവെന്ന് റിപ്പോര്‍ട്ട്.  യുകെയില്‍ നിന്നുള്ള കണക്കുകള്‍  പ്രകാരം അയര്‍ലന്‍ഡില്‍ നിന്നുള്ള വിലാസങ്ങളില്‍ നിന്ന് 3451 സ്ത്രീകളാണ്  ഗര്‍ഭഛിദ്രത്തിനായി എത്തിയിരിക്കുന്നത്. ഒരു ദിവസം പത്ത് പേരെന്ന നിരക്കിലാണ് ഐറിഷ് സ്ത്രീകളുടെ ആകെ എണ്ണമെന്ന് ഇതില്‍ നിന്ന് വ്യക്തമാക്കുന്നത്.

2001ന് ശേഷം നിരക്കില്‍ 41 ശതമാനം വരെ കുറവുണ്ടെന്നാണ് വ്യക്തമാകുന്നത്. നിരക്ക് കുറയുന്നത് സ്വാഗതാര്‍ഹമാണെന്ന് എച്ച്എസ്ഇ ക്രൈസിസ് പ്രഗ്നന്‍സി പ്രോഗ്രാം തലവന്‍ ഹെലെന്‍ ഡീലി വ്യക്തമാക്കുന്നു.  ഗര്‍ഭഛിദ്ര നിരക്ക് സ്ഥിരത കൈവരിക്കുന്നതായാണ് കാണുന്നത്.  2001-2007നും ഇടയില്‍ നിരക്ക് വളരെ വേഗത്തില്‍ കുറയുകയും ചെയ്തു.  എച്ച്എസ്ഇ സര്‍വെ പ്രകാരം  അമ്മമാരാകാന്‍ താത്പര്യമുള്ള 74 ശതമാനം പേരും ഗര്‍ഭധാരണത്തിന് താത്പര്യമുള്ളവരാണ്. 24 ശതമാനം പേര്‍ക്ക്ഗര്‍ഭഛിദ്രം ഉണ്ടായിട്ടുണ്ട്.

1 ശതമാനം പേര്‍ ദത്തെടുക്കാനും താത്പര്യപ്പെടുത്തുന്നു. അതേ സമയം തന്നെ ഡീലി ഓണ്‍ലൈനായി ലഭിക്കുന്ന ഗര്‍ഭഛിദ്ര മരുന്നുകള്‍ ഉപയോഗിക്കുന്നതിന് എതിരെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.  ഗര്‍ഭഛിദ്രത്തിന് തീരുമാനിച്ചവരാണെങ്കില്‍ ക്ലിനിക്കുകളെ സമീപിച്ച് സുരക്ഷിതത്തം ഉറപ്പ് വരുത്തണമെന്നാണ്.  ഗര്‍ഭഛിദ്ര ഗുളികകള്‍ ചിലപ്പോള്‍ ദീര്‍ഘമായ രക്ത സ്രാവത്തിന് വഴിവെയ്ക്കാവുന്നതാണ്. 2001ല്‍ അയര്‍ലന്‍ഡില്‍ നിന്ന് ഗര്‍ഭഛിദ്രത്തിനായി എത്തിയിരുന്ന സ്ത്രീകള്‍ 6673 ആയിരുന്നു. 2007ല്‍ ഇത് 5000ലേക്ക് കുറഞ്ഞു. 2014ല്‍ 4000നും താഴേയ്ക്കും നിരക്ക് എത്തി. 2013ല്‍ 3,679  ലേക്കും 2014ല്‍ 3,735ലേക്കും നിരക്ക് മാറുകയും ചെയ്തിരുന്നു.

എസ്

Share this news

Leave a Reply

%d bloggers like this: