ഫാ. ടോം ഉഴുന്നാലില്‍ സുരക്ഷിതനാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: യമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലില്‍ സുരക്ഷിതനാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത് ഐഎസ് അല്ലെന്നും യമനിലെ മറ്റൊരു ഭീകര സംഘടനയാണെന്നുമാണ് വിവരം. ഫാ. ടോമിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ചിലാണ് യെമനില്‍ ആയുധധാരികളായ തീവ്രവാദികള്‍ ഫാ. ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയത്. ഏദനില്‍ മിഷണറീസ് ഓഫ് ചാരിറ്റീസ് നടത്തുന്ന വൃദ്ധസദനം ആക്രമിച്ചശേഷമായിരുന്നു അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. ആക്രമണത്തില്‍ നാലു കന്യാസ്ത്രീകളടക്കം 16 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: