തിരഞ്ഞെടുപ്പ് ലൈവ്….ആര് ഭരിക്കും…ബിജെപി നേട്ടമുണ്ടാക്കുമോ?

ഒ രാജഗോപാല്‍ ലീഡ് 8000കടന്നു

തവനൂരില്‍ കെടി ജലീല്‍ മുന്നില്‍

പറവൂരില്‍ വി.ഡി. സതീശന്‍ പിന്നില്‍.

എന്‍ഡിഎയുടെ മുന്നേറ്റം ഒരിടത്തു മാത്രമായി ഒതുങ്ങി. പിറവത്ത് അനൂപ് ജേക്കബ് മുന്നില്‍.

തൃപ്പൂണിത്തുറയില്‍ ഇഞ്ചോടിഞ്ച് പേരാട്ടം. സ്വരാജും ബാബുവും ഒപ്പത്തിനൊപ്പം.

പറവൂരില്‍ വി.ഡി. സതീശന്‍ പിന്നില്‍.

നെടുമങ്ങാട് സി. ദിവാകരന്‍ മുന്നില്‍.

വര്‍ക്കലയില്‍ വി. ജോയ് മുന്നില്‍

പൂഞ്ഞാറില്‍ പി.സി. ജോര്‍ജിന്റെ ലീഡ് 5836 ആയി.

നാട്ടികയില്‍ ഗീതാ ഗോപി മുന്നില്‍. കൈപ്പമംഗലത്ത് ടൈസണ്‍ മുന്നില്‍.

പാലായില്‍ മാണി സി. കാപ്പന്‍ 317 വോട്ടിനു മുന്നില്‍.
പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാറിന്റെ ലീഡ് 10000 കടന്നു.

ഷൈലജ മുന്നേറ്റം തുടരുന്നു.
ഇരിക്കൂര്‍ ഒഴികെ കണ്ണുരിലെ 10 മണ്ഡലങ്ങളിലും എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു.
പാലക്കാട് ഷാഫി പറമ്പില്‍ മുന്നിലെത്തി. ലീഡ് നില മാറിമറിയുന്നു.
ചെങ്ങന്നൂരില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു.
കാസര്‍കോഡ് ബിജെപി സ്ഥാനാര്‍ഥി രവീശതന്ത്രി ലീഡ് ഉയര്‍ത്തുന്നു.

കൊല്ലം പതിനൊന്നില്‍ പത്തിടത്തും വിജയം എല്‍ഡിഎഫ് ഉറപ്പിക്കുന്നു. തൃശൂരും എല്‍ഡിഎഫ് നേട്ടത്തിലേക്ക്

എല്‍ഡിഎഫ് – 89, യുഡിഎഫ് – 47, എന്‍ഡിഎ- 2, മറ്റുള്ളവര്‍ – 1

നേമം ഒരാജഗോപാല്‍ ലീഡ് നാലായിരം ആയി ഉയര്‍ത്തി

പാലക്കാട് ശോഭ സുരേന്ദ്രന്‍ 528വോട്ടിന് രണ്ടാമത്

തളിപ്പറമ്പില്‍ ജെയിംസ് മാത്യു
കോട്ടയത്ത് തിരുവഞ്ചൂര്‍ മുന്നില്‍
കോഴിക്കോട് നോര്‍ത്തില്‍ പ്രദീപ് കുമാര്‍
തൃശൂരില്‍ 12 സ്ഥലത്ത് എല്‍ഡിഎഫിന് ലീഡ്
പുതുപ്പളളിയില്‍ ഉമ്മന്‍ചാണ്ടിക്ക് ലീഡ്
ഏലത്തൂരില്‍ സികെ ശശീന്ദ്രന്‍ മുന്നില്‍
കണ്ണൂരില്‍ 11 ല്‍ 10 ഉം എല്‍ഡിഎഫിന്
2085 വോട്ടുകള്‍ക്ക് രാജഗോപാല്‍ മുന്നില്‍
ആറന്‍മുളയില്‍ വീണ ജോര്‍ജിന്റെ ലീഡ് 1708
സംസ്ഥാനത്ത് ഇടതു മുന്നണി ഭരണത്തിലേക്ക്
എറണാകുളത്ത് ഹൈബി ഈഡന്‍ മുന്നില്‍
ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍ മുന്നില്‍
നിലമ്പൂരില്‍ പിവി അന്‍വറിന് ലീഡ്
ലീഗ് കോട്ടയില്‍ വിളളല്‍
മന്ത്രി എം കെ മുനീര്‍ 2,452 വോട്ടുകള്‍ക്ക ലീഡ് ചെയ്യുന്നു
കൊല്ലത്ത് മുകേഷ് മുന്നില്‍
കണ്ണൂരില്‍ എല്‍ഡിഎഫ് തൂത്തുവാരുന്നു

ചങ്ങാനാശേരിയില്‍ കെസി ജോസഫ് മുന്നില്‍
എംഎ അസീസ് 2500 വോട്ടിന് പിന്നില്‍
ഉദുമയില്‍ 4318 വോട്ടുകള്‍ക്ക് കെ സുധാകരന്‍ മുന്നില്‍

വീണാ ജോര്‍ജ് ലീഡ് ചെയ്യുന്നു. പൂഞ്ഞാറില്‍  പിസി ജോര്‌ജും പാലായില്‍ കെഎം മാണിയും മുന്നില്‍

നേമത്ത് ഒ രാജഗോപാലന് 2000 വോട്ടിന്‍റെ ലീഡ്..പാലക്കാട് ശോഭാ സുരേന്ദ്രന്‍568 വോട്ടിന് മുന്നില്‍

74 എല്‍ഡിഎഫ് മുന്നില്‍ 130 മണ്ഡലങ്ങളിലെ ലീഡ് നില പുറത്ത് വരുന്നു.

തിരുവനന്തപുരത്ത് വി.എസ്. ശിവകുമാര്‍ ലീഡ് ഉയര്‍ത്തുന്നു.

പത്തനാപുരത്ത് നാലായിരത്തിലേറെ വോട്ടുകള്‍ക്ക് കെ.ബി. ഗണേഷ് കുമാര്‍ മുന്നില്‍

തിരുവനന്തപുരം ജില്ലയില്‍ ആകെ മണ്ഡലങ്ങളില്‍ യുഡിഎഫ് ഏഴിടത്ത് ലീഡ് ചെയ്യുന്നു

എറണാകുളത്ത് ഹൈബി ഈഡന്‍ മുന്നില്‍. ഷിബു ബേബിജോണും കെ.പി. മോഹനനും അനൂപ് ജേക്കബും പിന്നില്‍.

എല്‍ഡിഎഫ് 62, യുഡിഎഫ് – 48, എന്‍ഡിഎ – 3

വട്ടിയൂര്‍കാവ് കെ മുരളീധരന്‍ മുന്നില്‍. ടിഎം സീമ രണ്ടാമത്

യുഡിഎഫിന് മേല്‍കൈ 51 ഇടത്ത് യുഡിഎഫ് മുന്നില്‍ 44 എല്‍ഡിഎഫ് മുന്നില്‍. പാലക്കാട് 124 വോട്ടിന് ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ മുന്നില്‍

ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കിയില്‍ മുന്നില്‍.

വണ്ടൂരില്‍ എ.പി. അനില്‍ കുമാര്‍ ലീഡ് ചെയ്യുന്നു.

ഉദുമയില്‍ 2000വോട്ടിന് കെ സുധാകരന്‍ മുന്നില്‍. എല്‍ഡിഎഫ് മുന്നാമതായി തുടരുന്നു

കല്‍പ്പറ്റയില്‍ എം.വി. ശ്രേയാംസ് കുമാര്‍ പിന്നീല്‍. വയനാട് ഇടത്തേക്കു ചായുന്നതായി സൂചനകള്‍.

കൂത്ത് പറമ്പില്‍ കെകെ ഷൈലജ പിന്നില്‍. മന്ത്രി കെപി മോഹനന്‍ മുന്നില്‍

എല്‍ഡിഎഫ് – 55, യുഡിഎഫ് – 34, എന്‍ഡിഎ – 1

ഉദുമയില്‍ എല്‍ഡിഎഫ് മൂന്നാമത്. കെ സുധാകരന്‍ മുന്നില്‌‍

കെ. ബാബുവിനെതിരെ എം സ്വരാജ് ലീഡ് ചെയ്യുന്നു

എ.പി. അബ്ദുള്ളക്കുട്ടി പിന്നിലാണ്. എ.സി. മൊയ്തീന്‍ മുന്നില്‍. എം.എം. മണിയും ലീഡ് ചെയ്യുന്നു.

പാലക്കാട് ഷാഫി പറമ്പില്‍ മുന്നില്‍. എ.പി. അനില്‍ കുമാര്‍ വണ്ടൂരില്‍ പിന്നിലായിരിക്കുന്നു.
എം.കെ. മുനീര്‍ മുന്നില്‍.

ഒ. രാജഗോപാലിന്റെ ലീഡ് ഉയരുന്നു. തിരുവഞ്ചൂരും ഡൊമിനിക് പ്രസന്റേഷനും മുന്നില്‍.

പാലക്കാട് യുഡിഎഫ് മുന്നില്‍. ഒറ്റപാലത്ത് എല്‍ഡിഎഫ് മുന്നില്‍

പാലായില്‍ കെഎം മാണി പിന്നില്‍

കൊല്ലത്തില്‍ പതിനൊന്നില്‍ പതിനൊന്ന് മണ്ഡലങ്ങളിലും എല്‍ഡിഎഫ് മുന്നില്‍. പൂഞ്ഞാറില്‍ പിസി ജോര്ജ് ലീഡ് ചെയ്യുന്നു

ഒ. രാജഗോപാല്‍ നേമത്ത് ലീഡ് ചെയ്യുന്നു

മലമ്പുഴയില്‍വിഎസ് അച്ച്യുതാനന്ദന്‍ ലീഡ് ചെയ്യുന്നു

രാമചന്ദ്രന്‍ കടന്നപ്പള്ളി (എല്‍ഡിഎഫ്) മുന്നില്‍

72 മണ്ഡലങ്ങളിലെ പോസ്റ്റല്‍ വോട്ടെണ്ണുമ്പോള്‍ 40 ലും എല്‍ഡിഎഫ് മുന്നില്‍ 30ല്‍ യുഡിഎഫ് മുന്നില്‍.  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുന്നില്‍. പി.ജെ ജോസഫ് മുന്നില്‍. കൊല്ലത്ത് മുകേഷ് മുന്നൂറ് വോട്ടിന് മുന്നില്‍.

തൃശൂരില്‍ പോസ്റ്റല്‍വോട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുന്നില്‍. അഴികോട് നികേഷ് കുമാര്‍ മുന്നില്‍
കൊല്ലത്ത് മുകേഷ് ലീഡ് ചെയ്യുന്നു. ധര്‍മ്മടത്ത് പിണറായിവിജയന്‍ ലീഡ് ചെയ്യുന്നു. മന്ത്രി പികെ ജയലക്ഷ്മി ലീഡ് ചെയ്യുന്നു

മാനന്തവാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മുന്നില്‍. മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മുന്നില്‍

നേമത്ത് വി ശിവന്‍ കുട്ടി. എല്‍ഡിഎഫ് നാല്‍പത് സീറ്റില്‍ മുന്നില്‍ മുപ്പത് സീറ്റില്‍ യുഡിഎഫ് മുന്നില്‍.
8.00 പോസ്റ്റല്‍ വോട്ട് എണ്ണി തുടങ്ങി പത്തനാപുരത്ത് എല്‍ഡിഎഫ് കെബി ഗണേഷ് കുമാര്‍ മുന്നില്‍.

ദേശീയ സംസ്ഥാനങ്ങലുടെ രാഷ്ട്രീയ രസതന്ത്രത്തില്‍ മാറ്റങ്ങള്‍ക്ക് കാരണമാകുമോ എന്നറിയുന്ന ചരിത്ര പ്രധാനമായ തിരഞ്ഞെടുപ്പിന്‍റെ വിധിയറിയാന്‍ ഇനി അല്‍പസമയത്തിനകം.  കേരളത്തെ സംബന്ധിച്ച് എല്‍ഡിഎഫ് യുഡിഎഫ് മുന്നണികളുടെ ബലാബലത്തോടൊപ്പം രാഷ്ട്രീയ ഭൂമികയിലെ പുതിയ കളിക്കാരായി എത്തിയിരിക്കുന്ന ബിജെപി-ബിഡിജെഎസ് സഖ്യത്തിന് എന്ത് ചെയ്യാനാകുമെന്നാണ് ഉറ്റ് നോക്കുന്നത്. പതിവ് പോലെ ബിജെപി പ്രാതിനിധ്യംകേരള നിയമസഭയില്‍ അവര്‍ക്ക് സ്വപ്നമായിമാറുമോ എന്ന ചോദ്യത്തിന് അല്‍സമയത്തിനികം ഉത്തരം ലഭിക്കും. മുമ്പില്ലാത്ത വിധത്തില്‍ ബിജെപി വോട്ട് വിഹിതംഉയര്‍ത്തുമെന്നും പ്രാതിനിധ്യം നേടുമെന്നുമാണ് പലരും കരുതുന്നത്.

സര്‍വെകള്‍ പ്രകാരം എല്‍ഡിഎഫിന് മുന്‍തൂക്കം ലഭിക്കുന്നുണ്ട്.  പൊതുവെ യുഡിഎഫിന് തിരിച്ചടി പ്രതീക്ഷിക്കുമ്പോഴും യുഡിഎഫിലെ സഖ്യകക്ഷികളായ മുസ്ലീം ലീഗ് അവരുടെ നില മലപ്പുറത്ത് ഭദ്രമാക്കുമെന്നാണ് സര്‍വെ നല്‍കുന്ന സൂചന. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിനൊപ്പം ശക്തമായ പാര്‍ട്ടിയായി ലീഗും  പ്രകടനം നടത്തുന്ന കാഴ്ച്ചയായിരിക്കും കാണാനുള്ളത്. സര്‍വെകള്‍ തെറ്റായി മാറാവുന്നതാണ്. നായര്‍ മുതല്‍ നമ്പൂതിരി വരെയുള്ള  പുതിയ സാമുദായിക സമവാക്യം ഭൂരിപക്ഷ ഈഴവോട്ടിലാണ് വിള്ളല്‍ പ്രധാനമായും വീഴ്ത്തുന്നതെങ്കില്‍ അത് എല്‍ഡിഎഫിന് തിരിച്ചടിയായിരിക്കും. മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍ മുസ്ലീം വോട്ടുകള്‍ എല്‍ഡിഎഫിലേക്ക്  ഒരു പങ്ക് മാറിയിട്ടുണ്ടെന്നാണ് പൊതുവെ സര്‍വെകള്‍ പറയുന്നത് അങ്ങനെയങ്കില്‍ അത് കോണ്‍ഗ്രസിനും യുഡിഎഫിനും തിരിച്ചടിയാകും.

ബിജെപിയെ സംബന്ധിച്ച് പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണിത്. കേരളം കൂടാതെ ബംഗാളില്‍ തങ്ങളുടെ സാന്നിധ്യം പ്രകടമാക്കാന്‍ കഴിയുമോ എന്നതും അവര്‍ക്ക് പ്രധാനമാണ്. ബംഗാളില്‍ സിപിഎമ്മിനും ജീവന്‍മരണ പോരാട്ടമാണ്. തൃണമൂലിനെതിരെ കോണ്‍ഗ്രസുമായി ചേര്‍ന്നാണ്  സിപിഎം തിരഞ്ഞെടുപ്പ് ഗോഥയിലിറങ്ങിയിരുന്നത്. ഈ അടവ് നയം ഫലിക്കുമോ എന്നത് കാത്തിരുന്ന് കാണാം. സര്‍വെകള്‍ പ്രകാരം മമത തന്നെ അധികാരത്തിലെത്തും.  ലോക സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് വിഹിതത്തില്‍ ബിജെപി മൂന്നാമത് എത്തിയതും സീറ്റ് നിലയില്‍ സിപിഎമ്മിന് ഒപ്പം വന്നതും ബംഗാളില്‍ സിപിഎമ്മിനെ സംബന്ധിച്ച് ആശങ്കാ വഹമായിരുന്നു. അസമില്‍ ബിജെപി നേതൃത്വത്തില്‍ സര്‍ക്കാര്‍ വരുമെന്നാണ് സര്‍വെകള്‍ വ്യക്തമാക്കുന്നത്. തമിഴ്നാട്ടില്‍ ഇലക്ഷന് മുമ്പ് വരെ ജയലളിത അധികാരം നിലനിര്‍ത്തുമെന്ന് വിലയിരുത്തിയിരുന്നെങ്കിലും എക്സിറ്റ് പോളുകള്‍ കരുണാനിധി അധികാരത്തിലെത്തുമെന്ന നിലയിലേക്ക് മാറുകയും ചെയ്തു.  പുതിച്ചേരിയിലെ തിരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് പുറത്ത് വരുന്ന മറ്റൊന്ന്.

Share this news

Leave a Reply

%d bloggers like this: