കേരളത്തില്‍ ഇടതു തരംഗം; എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചു

കോഴിക്കോട് ജില്ലയില്‍ വിവിധ മണ്ഡലങ്ങളില്‍ ജയിച്ചവര്‍: പേരാമ്പ്ര: ടി.പി.രാമകൃഷ്ണന്‍ (സിപിഎം), കോഴിക്കോട് നോര്‍ത്ത്: എ.പ്രദീപ്കുമാര്‍ (സിപിഎം) എലത്തൂര്‍: എ.കെ.ശശീന്ദ്രന്‍ (എന്‍സിപി), ബേപ്പൂര്‍: വി.കെ.സി.മമ്മദ്‌കോയ (സിപിഎം), കുന്നമംഗലം: പി.ടി.എ.റഹീം (സിപിഎം സ്വത), കൊടുവള്ളി: കാരാട്ട് റസാഖ് (സിപിഎം സ്വത.), തിരുവമ്പാടി: ജോര്‍ജ് എം.തോമസ് (സിപിഎം)

മലപ്പുറത്തെ വിവിധ മണ്ഡലങ്ങളിലെ വിജയികള്‍: കൊണ്ടോട്ടി – ടി.വി. ഇബ്രാഹിം (ലീഗ്) ഭൂരിപക്ഷം 10,654, മലപ്പുറം – പി. ഉബൈദുല്ല (ലീഗ്) ഭൂരിപക്ഷം 35,672, തിരൂരില്‍ സി. മമ്മൂട്ടി (ലീഗ്) ഭൂരിപക്ഷം 7,061, ഏറനാട് പി.കെ. ബഷീര്‍ (ലീഗ്) ഭൂരിപക്ഷം 12,893, വള്ളിക്കുന്നില്‍ പി. അബ്ദുല്‍ ഹമീദ് (ലീഗ്) ഭൂരിപക്ഷം 12,610, തവനൂരില്‍ കെ.ടി. ജലീല്‍ (സിപിഎം സ്വത), പൊന്നാനിയില്‍ പി. ശ്രീരാമകൃഷ്ണന്‍ (സിപിഎം)

കല്‍പറ്റയില്‍ സിപിഎമ്മിന്റെ സി.കെ.ശശീന്ദ്രന്‍ 13083 വോട്ടിനും മാനന്തവാടിയില്‍ സിപിഎമ്മിന്റെ ഒ.ആര്‍.കേളു 1307 വോട്ടിനും ബത്തേരിയില്‍ കോണ്‍ഗ്രസിലെ ഐ.സി.ബാലകൃഷ്ണന്‍ 11198 വോട്ടിനും ജയിച്ചു.

താനൂരില്‍ വി. അബ്ദുറഹിമാന്‍ (സിപിഎം സ്വത) ജയിച്ചു. അബ്ദുറഹിമാന്‍ രണ്ടത്താണി തോറ്റു.

തിരൂരങ്ങാടിയില്‍ മന്ത്രി പി.കെ. അബ്ദുറബ്ബ് (ലീഗ്) ജയിച്ചു

തൃശൂര്‍ ജില്ലയില്‍ ഫലം വന്ന 12 സീറ്റുകളിലും എല്‍ഡിഎഫിന് വിജയം.

തൃത്താലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വി.ടി.ബല്‍റാമിന് വിജയം

കോതമംഗലത്ത് യുഡിഎഫിന്റെ സിറ്റിങ് എംഎല്‍എ ടി.യു.കുരുവിള തോറ്റു. വിജയിച്ചത് എല്‍ഡിഎഫിന്റെ ആന്റണി ജോണ്‍

ചെങ്ങന്നൂരില്‍ പി.സി.വിഷ്ണുനാഥ് തോറ്റു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.രാമചന്ദ്രന്‍ നായരുടെ വിജയം 7983 വോട്ടിന്

ചവറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍.വിജയന്‍പിള്ള വിജയിച്ചു.

വാമനപുരത്ത് എല്‍ഡിഎഫിന്റെ ഡി.കെ.മുരളി വിജയിച്ചു.

മണ്ണാര്‍ക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ.ഷംസുദ്ദീന്‍ വിജയിച്ചു.

വടക്കാഞ്ചേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അനില്‍ അക്കര മൂന്നു വോട്ടിന് വിജയിച്ചു.

കൊച്ചിയില്‍ സിറ്റിങ് എംഎല്‍എ ഡൊമിനിക്ക് പ്രസന്റേഷന് തോല്‍വി. വിജയിച്ചത് എല്‍ഡിഎഫിന്റെ കെ.ജെ.മാക്‌സി

കല്‍പ്പറ്റയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.കെ.ശശീന്ദ്രന്‍ വിജയിച്ചു. തോറ്റത് യുഡിഎഫിനായി മല്‍സരിച്ച എം.വി.ശ്രേയാംസ് കുമാര്‍.

യുഡിഎഫ് സ്ഥാനാര്‍ഥികളായ ഹൈബി ഈഡന്‍ (എറണാകുളം), സണ്ണി ജോസഫ് (പേരാവൂര്‍), വി.ഡി.സതീശന്‍ (പറവൂര്‍) ജയിച്ചു

ചരിത്രം തിരുത്തി ബിജെപി. നേമത്ത് 8671 വോട്ടുകള്‍ക്ക് ഒ.രാജഗോപാല്‍ വിജയിച്ചു.

തൊടുപുഴയില്‍ സിറ്റിങ് എംഎല്‍എ പി.ജെ.ജോസഫിന് വിജയം

കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വന്‍ വിജയം

കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന് വിജയം

വൈക്കത്ത് എല്‍ഡിഎഫിന്റെ സി.കെ.ആശ വിജയിച്ചു.

കടുത്തുരുത്തിയില്‍ സിറ്റിങ് എംഎല്‍എ യുഡിഎഫിന്റെ മോന്‍സ് ജോസഫ് വിജയിച്ചു.

കാസര്‍കോട്ട് വീണ്ടും വോട്ടെണ്ണണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ രംഗത്ത്. 89 വോട്ടുകള്‍ക്കാണ് ഇവിടെ സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്തായത്.

മഞ്ചേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എം.ഉമ്മര്‍ വിജയിച്ചു.

വണ്ടൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എ.പി.അനില്‍കുമാര്‍ വിജയിച്ചു.

ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടന് തോല്‍വി.

കോഴിക്കോട് നോര്‍ത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.പ്രദീപ് കുമാര്‍ വിജയിച്ചു.

കുട്ടനാട്ടില്‍ സിറ്റിങ് എംഎല്‍എ കൂടിയായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാണ്ടി വിജയിച്ചു.

പട്ടാമ്പിയില്‍ സിറ്റിങ് എംഎല്‍എ യുഡിഎഫിന്റെ സി.പി.മുഹമ്മദിനെതിരെ സിപിഐയുടെ പുതുമുഖ സ്ഥാനാര്‍ഥി മുഹമ്മദ് മുഹ്‌സിന് വിജയം.

ഏറ്റുമാനൂരില്‍ സിറ്റിങ് എംഎല്‍എ കൂടിയായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുരേഷ് കുറുപ്പ് വിജയിച്ചു.

മലമ്പുഴയില്‍ വി.എസ്.അച്യുതാനന്ദന്‍ 27,142 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

കുന്നംകുളത്ത് സിറ്റിങ് എംഎല്‍എ കൂടിയായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.സി.മൊയ്തീന് വിജയം.

മഞ്ചേശ്വരത്ത് 89 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി.ബി. അബ്ദുല്‍ റസാഖ് വിജയിച്ചു. ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ ഇവിടെ രണ്ടാമതെത്തി.

കോഴിക്കോട് സൗത്തില്‍ എം.കെ.മുനീര്‍ വിജയിച്ചു.

ശക്തമായ ത്രികോണ മല്‍സരം നടന്ന വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിന്റെ കെ.മുരളീധരന്‍ ഏഴായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എന്‍ഡിഎയ്ക്കായി മല്‍സരിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഇവിടെ രണ്ടാമതെത്തി.

കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുകേഷ് 17,611 വോട്ടുകള്‍ക്ക് വിജയിച്ചു.

ആലുവയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അന്‍വര്‍ സാദത്ത് വിജയിച്ചു.

കുണ്ടറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന് വന്‍ തോല്‍വി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മേഴ്‌സിക്കുട്ടിയമ്മയുടെ വിജയം 30,460 വോട്ടുകള്‍ക്ക്.

കോവളത്ത് സിറ്റിങ് എംഎല്‍എ എല്‍ഡിഎഫിന്റെ ജമീല പ്രകാശത്തിന് തോല്‍വി. യുഡിഎഫിന്റെ എം.വിന്‍സന്റാണ് ഇവിടെ ജയിച്ചത്.

കായംകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതിഭാ ഹരി വിജയിച്ചു. എം.ലിജുവായിരുന്നു ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി.

സുല്‍ത്താന്‍ ബത്തേരിയില്‍ സിറ്റിങ് എംഎല്‍എ യുഡിഎഫിന്റെ ഐ.സി.ബാലകൃഷ്ണന്‍ വിജയിച്ചു.

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി 27,092 വോട്ടുകള്‍ക്ക് സിപിഎമ്മിലെ ജെയ്ക് സി.തോമസിനെ തോല്‍പ്പിച്ചു.

ദേവികുളത്ത് എല്‍ഡിഎഫിന്റെ എസ്.രാജേന്ദ്രന്‍ വിജയിച്ചു.

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി വി.എസ്.ശിവകുമാര്‍ വിജയിച്ചു.

ഒല്ലൂരില്‍ യുഡിഎഫിലെ കെ.രാജന്‍ വിജയിച്ചു.

തലശേരിയില്‍ സിപിഎമ്മിലെ എ.എന്‍.ഷംസീര്‍ 34,117 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എ.പി.അബ്ദുല്ലക്കുട്ടിയെ തോല്‍പ്പിച്ചു.

ഇരിക്കൂറില്‍ യുഡിഎഫിന്റെ കെ.സി.ജോസഫ് വിജയിച്ചു.

ധര്‍മ്മടത്ത് പിണറായി വിജയന് വന്‍ വിജയം

പീരുമേട്ടില്‍ സിപിഐയിലെ ഇ.എസ്.ബിജിമോള്‍ വിജയിച്ചു.

തൃപ്പൂണിത്തുറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.ബാബു സിപിഎമ്മിലെ എം.സ്വരാജിനോട് തോറ്റു. 4353 വോട്ടുകള്‍ക്കാണ് തോല്‍വി.

ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്‍ വിജയിച്ചു.

573 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കാരാട്ട് റസാഖിന്റെ വിജയം

കൊടുവള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കാരാട്ട് റസാഖ് വിജയിച്ചു

വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.കെ.നാണു വിജയിച്ചു

പിറവം മണ്ഡലത്തില്‍ അനൂപ് ജേക്കബ് വിജയിച്ചു.

കൂത്തുപറമ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.പി.മോഹനന്‍ തോറ്റു

യുഡിഎഫിന്റെ എന്‍.ശക്തന്‍ 849 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഐ.ബി.സതീശനോട് തോറ്റു

അങ്കമാലിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി റോജി എം.ജോണ്‍ 9186 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍ സിപിഐയിലെ വി.എസ്.സുനില്‍കുമാറിനോട് തോറ്റു

11,090 വോട്ടുകള്‍ക്കാണ് ഷൗക്കത്തിന്റെ തോല്‍വി

നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെ സിപിഎം സ്വതന്ത്രന്‍ പി.വി.അന്‍വറിന് ജയം

തൃക്കാക്കരയില്‍ യുഡിഎഫിന്റെ പി.ടി.തോമസ് എല്‍ഡിഎഫിന്റെ സെബാസ്റ്റ്യന്‍ പോളിനെ പരാജയപ്പെടുത്തി.

പാലക്കട്ട് യുഡിഎഫിന്റെ ഷാഫി പറമ്പില്‍ 17,483 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

പാലായില്‍ കെ.എം.മാണി 4703 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു

പാറശാലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.കെ.ഹരീന്ദ്രന്‍ വിജയിച്ചു.

ചങ്ങനാശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സി.എഫ്.തോമസ് വിജയിച്ചു.

അരുവിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശബരീനാഥന്‍ വിജയിച്ചു.

ചിറയില്‍കീഴില്‍ സിപിഐയിലെ വി.ശശി വിജയിച്ചു

ഉദുമയില്‍ കെ.സുധാകരന്‍ 3832 വോട്ടിന് എല്‍ഡിഎഫിലെ കെ.കുഞ്ഞിരാമനോട് തോറ്റു

അഴീക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ നികേഷ് കുമാര്‍ യുഡിഎഫിന്റെ സിറ്റിങ് എംഎല്‍എ കെ.എം.ഷാജിയോട് തോറ്റു.

പത്തനാപുരത്ത് 24,568 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിന്റെ ഗണേഷ് കുമാര്‍ വിജയിച്ചു.

കഴക്കൂട്ടത്തും ചാത്തന്നൂരും എന്‍ഡിഎ രണ്ടാമത്. രണ്ടിടത്തും യുഡിഎഫ് മൂന്നാമത്

കല്യാശേരിയില്‍ എല്‍ഡിഎഫിന്റെ ടി.വി.രാജേഷ് 42,891 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

മട്ടന്നൂരില്‍ സിപിഎമ്മിന്റെ ഇ.പി.ജയരാജന്‍ 43,381 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

ആറ്റിങ്ങലില്‍ എല്‍ഡിഎഫിലെ ബി.സത്യന്‍ 40,000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

കാഞ്ഞിരപ്പള്ളിയില്‍ ജയരാജ് വിജയിച്ചു

എലത്തൂരില്‍ എല്‍ഡിഎഫിന്റെ എ.കെ.ശശീന്ദ്രന്‍ വിജയിച്ചു

കഴക്കൂട്ടത്ത് സിപിഎമ്മിന്റെ കടകംപള്ളി സുരേന്ദ്രന്‍ വിജയിച്ചു.

തിരുവമ്പാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോര്‍ജ് എം.തോമസ് വിജയിച്ചു

വര്‍ക്കലയില്‍ എല്‍ഡിഎഫിന്റെ വി.ജോയി വിജയിച്ചു

എല്‍ഡിഎഫിന്റെ കെ.ആന്‍സലന് ജയം

നെയ്യാറ്റിന്‍കരയില്‍ യുഡിഎഫിന്റെ സിറ്റിങ് എംഎല്‍എ ആര്‍.ശെല്‍വരാജ് തോറ്റു.

ഇരവിപുരത്ത് സിറ്റിങ് എംഎല്‍എ എ.എ.അസീസ് 28,803 വോട്ടുകള്‍ക്ക് തോറ്റു

കാസര്‍കോട് യുഡിഎഫിന്റെ എന്‍.എ. നെല്ലിക്കുന്ന് വിജയിച്ചു

Share this news

Leave a Reply

%d bloggers like this: