എസ്ബിടിയില്‍ നാളെ പണിമുടക്ക്

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടെ അഞ്ചു അസോസ്യേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ നാളെ ബാങ്കുകളില്‍ പണിമുടക്കു നടത്തും.

കഴിഞ്ഞ ദിവസം മുംബൈയില്‍ ചേര്‍ന്ന അഞ്ചു അസോസ്യേറ്റ് ബാങ്കുകളുടെയും ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങളില്‍ വര്‍ക്‌മെന്‍ ഡയറക്ടര്‍മാരുടെയും സ്വതന്ത്രഡയറക്ടര്‍മാരുടെയും എതിര്‍പ്പു വകവയ്ക്കാതെ എസ്ബിഐയുമായി ലയിപ്പിക്കാന്‍ അനുമതി തേടാന്‍ എടുത്ത തീരുമാനം പിന്‍വലിക്കണമെന്നു യൂണിയന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: