തായ്ലന്‍ഡില്‍ സ്‌കൂള്‍ ഹോസ്റ്റലിന് തീപിടിച്ച് 17 പെണ്‍കുട്ടികള്‍ വെന്തുമരിച്ചു

തായ്‌പേയ്: തായ്‌ലന്‍ഡില്‍ സ്‌കൂളിലെ പെണ്‍കുട്ടികളുടെ ഡോര്‍മിറ്ററിയിലുണ്ടായ തീപിടുത്തത്തില്‍ 18 വിദ്യാര്‍ഥിനികള്‍ വെന്തുമരിച്ചു. അഞ്ചുപേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. നിരവധി പേരെ കാണാതായി.

വീംഗ്പാപാവോ ജില്ലയിലെ പിതാകിയാര്‍ട്ട് വിത്തായ സ്‌കൂളില്‍ ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. 38 വിദ്യാര്‍ഥിനികളാണ് രണ്ടുനില ഡോര്‍മിറ്ററിയിലുണ്ടായിരുന്നത്. അഞ്ചു വയസിനും പന്ത്രണ്ടു വയസിനുമിടയിലുള്ള കുട്ടികളാണ് മരിച്ചത്. മലയോര മേഖലകളിലെ സാധാരണ കുടുംബങ്ങളിലെ കുട്ടികളാണ് ഡോര്‍മിറ്ററിയില്‍ താമസിച്ചിരുന്നത്.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് കേണല്‍ പ്രയാദ് സിംഗ്‌സിന്‍ അറിയിച്ചു. നിരവധി കുട്ടികള്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Share this news

Leave a Reply

%d bloggers like this: