ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ; ആര്‍എല്‍വി വിക്ഷേപണം വിജയകരം

ചെന്നൈ: തദ്ദേശീയമായി നിര്‍മിച്ച, പുനരുപയോഗിക്കാവുന്ന സ്‌പേസ് ഷട്ടില്‍ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് അമേരിക്കന്‍ സ്‌പേസ് ഷട്ടിലിന്റെ ഇന്ത്യന്‍ പകര്‍പ്പായ റീയൂസബിള്‍ ലോഞ്ച് വെഹിക്കിളിന്റെ(ആര്‍എല്‍വി) ഒന്നാമത്തെ പരീക്ഷണപ്പറക്കല്‍ നടത്തിയത്. വീണ്ടും ഉപയോഗിക്കാവുന്ന വിക്ഷേപണവാഹനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണു റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ – ടെക്‌നോളജി ഡെമോണ്‍സ്‌ട്രേഷന്‍ (ആര്‍എല്‍വി-ടിഡി) എന്ന പേരില്‍ ഇസ്രോ (ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന) പരീക്ഷണം നടത്തിയത്.

ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ചശേഷം തിരികെ ഭൂമിയിലെത്താന്‍ ശേഷിയുള്ളതാണു പുതുതായി വികസിപ്പിച്ച ഷട്ടില്‍. ഒമ്പതു മീറ്റര്‍ നീളമുള്ള റോക്കറ്റിനു 11 ടണ്‍ ഭാരമുണ്ട്. യഥാര്‍ഥ ഷട്ടിലിനേക്കാള്‍ ചെറുതാണ് ഇപ്പോള്‍ പരീക്ഷണ പറക്കല്‍ നടത്തിയത്. 70 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിയശേഷം ഷട്ടില്‍ ഭൂമിയിലേക്കു തിരിച്ചുവരും. പരീക്ഷണത്തിനു 10 മിനിറ്റാണു ദൈര്‍ഘ്യം. സ്ഥിര ഉപയോഗത്തിനുള്ള യഥാര്‍ഥ ഷട്ടില്‍ വികസിപ്പിക്കുന്നതിനു 10 മുതല്‍ 15വര്‍ഷംവരെ വേണ്ടി വരും. സാങ്കേതികവിദ്യ പൂര്‍ണമായും സ്വദേശത്തു വികസിപ്പിക്കുന്നതു മൂലമാണ് ഈ കാലദൈര്‍ഘ്യം.

Share this news

Leave a Reply

%d bloggers like this: