സിപിഐ മന്ത്രിമാരാകാന്‍ നാലു പുതുമുഖങ്ങള്‍

തിരുവനന്തപുരംനാലുപുതുമുഖങ്ങളെ മന്ത്രിമാരായി തീരുമാനിച്ച് സിപിഐ മന്ത്രിസ്ഥാനപ്പട്ടിക. മുതിര്‍ന്ന നേതാക്കളായ സി.ദിവാകരനെയും മുല്ലക്കര രത്‌നാകരനെയും ഒഴിവാക്കി. ഇ.ചന്ദ്രശേഖരന്‍, വി.എസ്.സുനില്‍കുമാര്‍, പി.തിലോത്തമന്‍, കെ.രാജു എന്നിവരാണ് സിപിഐ മന്ത്രിമാര്‍. വി.ശശിയെ ഡപ്യൂട്ടി സ്പീക്കറാക്കുന്നതിനും തീരുമാനമായി. സിപിഐ എക്‌സിക്യൂട്ടിവ്, കൗണ്‍സില്‍ യോഗങ്ങളിലാണ് അന്തിമതീരുമാനമായത്.

2006ലെ മന്ത്രിസഭയില്‍ നാലുപേരും പുതുമുഖങ്ങളായിരുന്നു. അതിനാല്‍ 2016ലെ മന്ത്രിസഭയിലെ നാലുപേരും പുതുമുഖങ്ങളാകുന്നതില്‍ സിപിഐക്ക് പുതുമയില്ലെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു. ആറു പേരടങ്ങിയ പാനലാണ് കൗണ്‍സില്‍ പരിഗണിച്ചത്.

Share this news

Leave a Reply

%d bloggers like this: