പത്തു വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്ക്

കൊച്ചി: പത്തു വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് സംസ്ഥാനത്ത് വിലക്ക്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ കൊച്ചിയിലെ സ്‌പെഷ്യല്‍ സര്‍ക്യൂട്ട് ബെഞ്ചാണ് വിലക്ക് പ്രഖ്യാപിച്ചത്. നിലവില്‍ ഡല്‍ഹിയിലും ഇത്തരത്തില്‍ വിലക്കുണ്ട്.

ജസ്റ്റിസ് സ്വതന്തര്‍കുമാര്‍ അധ്യക്ഷനായുള്ള ബെഞ്ചാണ് ഇടക്കാല വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ലോയേഴ്‌സ് എന്‍വയോണമെന്റല്‍ അവെയര്‍നെസ്സ് ഫോറം (ലീഫ്) സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് വിധി. മുപ്പതു ദിവസത്തിനുള്ളില്‍ വിധി നടപ്പിലാക്കണമെന്നും അതിനു ശേഷം വിലക്ക് ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് പതിനായിരം രൂപ പിഴ ഈടാക്കണമെന്നും വിധിയില്‍ പ്രസ്താവിക്കുന്നു.

അതിവേഗം മലിനമായിക്കൊണ്ടിരിക്കുന്ന കൊച്ചിയില്‍ വിഷപ്പുക പുറത്തു വിടുന്ന പഴക്കമേറിയ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന് വളരെ നാളുകളായി വിവിധ സംഘടനകള്‍ ആവശ്യമുന്നയിക്കുന്നുണ്ടായിരുന്നു. ലീഫ് സമര്‍പ്പിച്ച ഹര്‍ജിയിലും ഇതേ കാര്യം തന്നെയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പത്തു വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ലോറികള്‍ , ബസ്സുകള്‍ എന്നിവയ്‌ക്കെല്ലാം ഇനി നിരോധനമുണ്ടാവും.

Share this news

Leave a Reply

%d bloggers like this: