സിക്ക വൈറസ് വ്യാപിക്കുന്നതില്‍ ലോക രാജ്യങ്ങളെ വിമര്‍ശിച്ചുകൊണ്ട്‌ ലോകാരോഗ്യ സംഘടന

ജനീവ: സിക്ക വൈറസ് വ്യാപകമായതില്‍ ലോക രാജ്യങ്ങളെ വിമര്‍ശിച്ച് ലോകാരോഗ്യ സംഘടന. കൊതുക് നശീകരണത്തിലുള്ള പാളിച്ചയാണു സിക്ക വൈറസ് വ്യാപകമാകാന്‍ കാരണമെന്നു സംഘടനയുടെ അധ്യക്ഷ മാര്‍ഗരറ്റ് ചാന്‍ പറഞ്ഞു. ഡെങ്കി, മഞ്ഞപ്പനികള്‍ നേരിടാന്‍ 1950 കളില്‍ സ്വീകരിച്ചതിനു സമാന നടപടിയാണ് ഇതിനും ആവശ്യമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

സിക്ക വൈറസ് 23 രാജ്യങ്ങളില്‍ സാന്നിദ്ധ്യമറിയിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കൊതുകിലൂടെ വൈറസ് പകരുന്നതായാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: