കോബില്‍ ക്യാന്‍സര്‍ നിരക്ക് മറ്റ് മേഖലകളേക്കാള്‍ ഉയര്‍ന്നതെന്ന് പഠനം

ഡബ്ലിന്‍: കോബില്‍ ജീവിക്കുന്നവര്‍ക്ക് രാജ്യത്തിന്‍റെ മറ്റ് മേഖലയില്‍ ജീവിക്കുന്നവരേക്കാള്‍ ക്യാന്‍സര്‍ സാധ്യത കൂടുതലായി കണ്ട് വരുന്നതായി പുതിയ പഠനം. നാഷണല്‍ ക്യാന്‍സര്‍ രജിസ്ട്രി ഓഫ് അയര്‍ലന്‍ഡ് നടത്തിയ പഠനത്തിലാണ് ഇത്തരമൊരു നിഗമനം ഉണ്ടായിരിക്കുന്നത്. കോര്‍ക്കിലെ ഹാര്‍ബര്‍ ടൗണായ ഇവിടെ ജീവിക്കന്നവര്‍ക്ക് പ്രോസ്റ്റേറ്റ് ക്യാന്‍സറിന്‍റെ നിരക്ക് മറ്റ് മേഖലയെ അപേക്ഷിച്ച് 71 ശതമാനം അധികമാണ്.  സ്തനാര്‍ബുദത്തിന്‍റെ നിരക്കാകട്ടെ 38 ശതമാനവും അധികമായാണ് കാണപ്പെടുന്നത്.

12000 പേരാണ് നഗരത്തില്‍ ജീവിക്കുന്നത്.  കോളോറെക്ടല്‍ ക്യാന്‍സറും രക്താര്‍ബുദവും മറ്റ് മേഖലയേക്കാള്‍ 42 ശതമാനം അധികമായും കാണപ്പെടുന്നുണ്ട്. ശ്വാസകോശ അര്‍ബുദം 19 ശതമാനമാണ് ശരാശരിക്കും മുകളിലായി രേഖപ്പെടുത്തിയിരിക്കുന്നത്.  നഗരത്തിന്‌റെ കഴിഞ്ഞ കാലത്തെ വ്യവസായ വത്കൃത സ്വഭാവമാകാം ഇത്തരത്തില്‍ അര്‍ബുദ നിരക്ക് കൂടുതലായി കാണുന്നതിന് കാരണമായിരിക്കുന്നതെന്ന് ജിപിമാര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

ക്യാന്‍സര്‍ ഉണ്ടാക്കുന്ന പദാര്‍ത്ഥങ്ങളുടെ സാന്നിധ്യത്തിന് ഇത് വഴിവെച്ചിരിക്കാം.  കപ്പല്‍ നിര്‍മ്മാണത്തിനുള്ള ആസ്ബറ്റോസ് പോലുള്ള മാരകമായ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം അന്ന് കൂടുതലായിരുന്നിക്കാമെന്നും അനുമാനിക്കുന്നുണ്ട്.  ഇവയെല്ലാം മുപ്പതോ നാല്‍പതോ വര്‍ഷം ഇവ വ്യാപകമായി ഉപയോഗിച്ചിരുന്നതാണ്. മേഖലയിലെ അര്‍ബുദ രോഗികളുടെ എണ്ണം കൂടുകയാണെന്നും ചൂണ്ടികാണിക്കുന്നുണ്ട്.  യുവാക്കളില്‍ കൂടുതലായി രോഗം പിടിപെടുന്നതാണ് പുതിയ പ്രവണതയെന്നും ചൂണ്ടികാണിക്കുന്നുണ്ട് വിദഗ്ദ്ധര്‍.

എസ്

Share this news

Leave a Reply

%d bloggers like this: