ജലക്കരം ഒമ്പത് മാസത്തേയ്ക്ക് റദ്ദാക്കികൊണ്ട് തീരുമാനം ആയി

ഡബ്ലിന്‍: ജലക്കരം ഒമ്പത് മാസത്തേയ്ക്ക്  റദ്ദാക്കികൊണ്ട് തീരുമാനം ആയി.  ഡയലിന്‍റെ ആദ്യ പരീക്ഷണമായിരുന്നു ഇക്കാര്യത്തില്‍ വോട്ടെടുപ്പ്.  എതിര്‍പാര്‍ട്ടികളുടെ എതിര്‍പ്പുണ്ടായെങ്കിലും തീരുമാനം പാസാവുകയാണുണ്ടായത്. 38ന് എതിരെ 59 വോട്ടിനാണ് തീരുമാനം എടുത്തിരിക്കുന്നത്.

ഫിയന ഫാള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു.   ഭേദഗതികളില്‍ ഒന്നിനോട് സ്വതന്ത്ര ടിഡി മൈക്കിള്‍ ഫിറ്റ്മൗറീസ് സര്‍ക്കാരിന് അനുകൂലമായാണ് വോട്ട് ചെയ്തത്. ലേബര്‍ പാര്‍ട്ടി മുന്നോട്ട് വെച്ച ഭേദഗതി 47ന് എതിരെ 59 വോട്ടിന് പരാജയപ്പെടുകയും ചെയ്തു.  വാട്ടര്‍ ചാര്‍ജ് എടുത്ത് കളയുന്നത് നികുതി വരുമാനത്തില്‍ കുറവ് വരുത്തുമെന്ന് മന്ത്രി പാസ്ക്കല്‍ഡോണീഹോ വ്യക്തമാക്കി.  സിന‍്ഫിന്നിന്‍റെ രാഷ്ട്രീയത്തെ വിമര്‍ശിക്കുകയും ചെയ്തു മന്ത്രി.

ഡോണീഹോയും സിന്‍ഫിന്‍ ടിഡി ഡെസീ എല്ലിസും തമ്മില്‍ ശക്തമായ വാദപ്രതിവാദം നടന്നിരുന്നു.  ലിയോ വരേദ്ക്കര്‍ വാട്ടര്‍ ചാര്‍ജ് ജനങ്ങളുടെ ഉപയോഗത്തെ അടിസ്ഥാനമാക്കിയാണെന്നാണ് പറഞ്ഞു.  ഒമ്പത് മാസം കൊണ്ട് വാട്ടര്‍ ചാര്‍ജ് സംബന്ധിച്ച്  ഒരു തീരുമാനത്തില്‍ ടിഡിമാര്‍ എത്താനാകട്ടെയെന്ന് സഹമന്ത്രി ഡാമിയന്‍ ഇംഗ്ലീഷ് അഭിപ്രായപ്പെട്ടു.

തങ്ങള്‍ക്ക് തെറ്റ് പറ്റിയിട്ടുണ്ടെന്ന് സമ്മതിക്കുന്നതായും എന്നാല്‍ അതിന് ശബ്ദകോലാഹലം ഉണ്ടാക്കിയിട്ട് കാര്യമില്ലെന്നും ചര്‍ച്ചകള്‍ നടത്തി ശരിയാക്കാനാണ് ശ്രമിക്കുന്നതെന്നും കൂട്ടി ചേര്‍ക്കുകയും ചെയ്തു. ഫിന ഫേല്‍  തിരഞ്ഞെടുപ്പ് വാഗ്ദ്ധാനത്തില്‍ നിന്ന് പുറകോട്ട് പോയതായി ഡബ്ലിന്‍ സെന്‍ട്രല്‍ടിഡി മേരി ലൂ മക്ഡൊണാള്‍ഡ് വിമര്‍ശിക്കുകയും ചെയ്തു.

എസ്

Share this news

Leave a Reply

%d bloggers like this: