നീറ്റ് ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: നീറ്റ് ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് ഏകീകൃത പ്രവേശന (നീറ്റ്) പരീക്ഷ മാത്രം മാനദണ്ഡമാക്കിയ സുപ്രീം കോടതി ഉത്തരവ് മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിനെതിരേയാണ് ഹര്‍ജി സമര്‍പ്പിച്ചത്. സാമൂഹ്യ പ്രവര്‍ത്തകനായ ആനന്ദ് റായിയും മെഡിക്കല്‍ വിദ്യാര്‍ഥിയായ സഞ്ജീവ് സക്‌സേനയുമാണ് പരാതിക്കാര്‍.

നീറ്റ് പരീക്ഷയ്‌ക്കൊപ്പം സംസ്ഥാനങ്ങളുടെ പ്രവേശന പരീക്ഷയ്ക്കും ഈ വര്‍ഷത്തേക്കു സാധുത നല്‍കുന്നതിനായാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ഇതിനിടെ ഓര്‍ഡിനന്‍സിന് അനകൂലമായി ഒരു കൂട്ടം വിദ്യാര്‍ഥികളും കോടതിയില്‍ തടസ ഹര്‍ജി നല്‍കിയിട്ടുണ്ട്. തങ്ങളുടെ വാദം കേള്‍ക്കാതെ ഇക്കാര്യത്തില്‍ ഉത്തരവിടരുതെന്നാണ് തടസ ഹര്‍ജിയിലെ ആവശ്യം.

ഓര്‍ഡിനന്‍സിനെതിരേ കോടതിയെ സമീപിക്കുമെന്ന് കേസിലെ പ്രധാന ഹര്‍ജിക്കാരായ സങ്കല്പ് ചാരിറ്റബിള്‍ ട്രസ്റ്റ് നേരത്തെ അറിയിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: