ജിഷയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി ഹൈദരാബാദിലെ ലാബിലേക്ക്

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി ഹൈദരാബാദിലെ ലാബിലേക്ക് അയക്കും. മരണത്തിന് മുന്‍പ് ജിഷയുടെ ഉള്ളില്‍ ലഹരി പദാര്‍ഥം ചെന്നതായി കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണിത്. അന്വേഷണപുരോഗതി ദക്ഷിണമേഖലാ എഡിജിപി ബി സന്ധ്യ ഇന്ന് വിലയിരുത്തും.

അതേസമയം കൊലയുമായി ബന്ധപ്പെട്ട് ജിഷയുടെ കൂടുതല്‍ സഹപാഠികളുടെ മൊഴി പോലീസ് ഇന്നലെ രേഖപ്പെടുത്തി. സംശയമുള്ളവരുടെ ചിത്രങ്ങള്‍ പോലീസ് അയല്‍ക്കാരെയും മറ്റും കാണിക്കുന്നുണ്ടായിരുന്നു. എന്നാല്‍ കാര്യമായ തെളിവൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സംഭവത്തില്‍ കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് കാട്ടി ജിഷയുടെ സഹപാഠികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇന്നലെ മറൈന്‍ ഡ്രൈവിലെ പാലത്തില്‍ മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ചു.

Share this news

Leave a Reply

%d bloggers like this: