എസ്.ശര്‍മ പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു

നിയമസഭ ചേരുന്നതിന്റെ ഭാഗമായി പ്രോടെം സ്പീക്കറായി എസ്.ശര്‍മ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പത്തിന് രാജ്ഭവനില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് പ്രോടെം സ്പീക്കറാണ്.

ജൂണ്‍ രണ്ടിനാണ് പതിനാലാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം. ജൂണ്‍ മൂന്നിന് സ്പീക്കറുടെ തിരഞ്ഞെടുപ്പ് നടത്തേണ്ടതും പ്രോടെം സ്പീക്കറാണ്.

Share this news

Leave a Reply

%d bloggers like this: