ജിഷ വധക്കേസ്: പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

കൊച്ചി: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്ഥലം മാറ്റം. ആലുവ റൂറല്‍ എസ്.പി യതീഷ് ചന്ദ്രയെ മാറ്റി പകരം തൃശൂര്‍ െ്രെകംബ്രാഞ്ച് എസ്.പി പി.എന്‍ ഉണ്ണിരാജനെ നിയമിച്ചു. പെരുമ്പാവൂര്‍, കുറുപ്പംപടി സി.ഐമാരെയും സ്ഥലം മാറ്റിയിട്ടുണ്ട്. പെരുമ്പാവൂര്‍ ഡി.വൈ.എസ്.പിയായി സുദര്‍ശനെയാണ് നിയമിച്ചത്.

അന്വേഷണചുമതല ദക്ഷിണമേഖല എഡിജിപി ബി.സന്ധ്യ ഏറ്റെടുത്തതിന് പിന്നാലെയാണ് അന്വേഷണ സംഘത്തില്‍ മാറ്റം വരുത്തിയത്. നിലവില്‍ കേസ് അന്വേഷിക്കുന്ന സംഘത്തെ പൂര്‍ണമായും ഒഴിവാക്കി കൊണ്ടാണ് പുതിയ ടീമിനെ കേസ് അന്വേഷണത്തിനായി നിയോഗിച്ചിട്ടുള്ളത്. കൊല്ലം റൂറല്‍ എസ്.പി അജിതാ ബീഗം, കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന െ്രെകം ബ്രാഞ്ച് എസ്.പി പി.ഉണ്ണിരാജ, എറണാകുളം സിബിസിഐഡിഎസ്പി വി.കെ.മധു, ഡിവൈഎസ്പിമാരായ സോജന്‍, സുദര്‍ശന്‍,ശശീധരന്‍, സിഐമാരായ ബൈജുപൗലോസ് തുടങ്ങിയവരാണ് പുതിയ അന്വേഷണസംഘത്തിലുള്ളത്.

അതിനിടെ ജിഷ വധക്കേസ് അന്വേഷിക്കുന്നതിന് സമയമെടുക്കുമെന്ന് എ.ഡി.ജി.പി ബി. സന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു.പുതിയ അന്വേഷണ സംഘത്തിന്റെ ആദ്യ യോഗത്തിന് ശേഷമാണ് സന്ധ്യയുടെ പ്രതികരണം. അന്വേഷണച്ചുമതല ഏറ്റെടുത്ത ശേഷം സന്ധ്യ ആലുവയില്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും പിന്നീട് ജിഷയുടെ വീട് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: