ജിഷ വധക്കേസ്; അന്വേഷണം പൂര്‍ത്തിയാകാന്‍ സമയമെടുക്കും: എഡിജിപി ബി.സന്ധ്യ

കൊച്ചി: പെരുമ്പാവൂരില്‍ ദളിത് നിയമവിദ്യാര്‍ഥിനി ജിഷ ക്രൂരമായി കൊല്ലപ്പെട്ട കേസില്‍ അന്വേഷണത്തിന് സമയമെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥ എഡിജിപി ബി.സന്ധ്യ. ക്ഷമ ആവശ്യമാണ്. എല്ലാവരുടെയും സഹകരണം ആവശ്യമാണ്. പഴയ അന്വേഷണ സംഘത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും സന്ധ്യ പറഞ്ഞു. പുതിയ അന്വേഷണ സംഘത്തിന്റെ ആദ്യയോഗത്തിനുശേഷമാണ് സന്ധ്യയുടെ പ്രതികരണം.

കഴിഞ്ഞ മാസമാണ് വീട്ടില്‍ ഒറ്റയ്ക്കായിരുന്ന ജിഷയെ ആരോ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവം നടന്ന് ഒരുമാസമായിട്ടും ഇതുവരെയും പ്രതിയെ കണ്ടെത്താനായിട്ടില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. പിണറായി മന്ത്രിസഭ അധികാരമേറ്റതിനു പിന്നാലെയാണ് കേസിലെ അന്വേഷണസംഘത്തെ മാറ്റിയത്.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: