ഡീസല്‍ വാഹന രജിസ്‌ട്രേഷന്‍ വിലക്കിനു  രണ്ടു മാസത്തേക്കു സ്റ്റേ

കൊച്ചി: സംസ്ഥാനത്ത് 2000 സിസിക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ സര്‍ക്യൂട്ട് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി രണ്ടു മാസത്തേക്കു സ്റ്റേ ചെയ്തു. എന്നാല്‍, പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളെ കേരളത്തിലെ പ്രധാന നഗരങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധിയില്‍ ഹൈക്കോടതി ഇടപെട്ടില്ല. ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ തടഞ്ഞുകൊണ്ടുള്ള ട്രൈബ്യൂണല്‍ ഉത്തരവിനെ ചോദ്യംചെയ്ത് എറണാകുളം കളമശേരിയിലെ നിപ്പോണ്‍ മോട്ടോര്‍ കോര്‍പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് പി.ബി. സുരേഷ് കുമാറാണ് ഇടക്കാല സ്റ്റേ അനുവദിച്ചത്.

Share this news

Leave a Reply

%d bloggers like this: