അതിരപ്പള്ളി പദ്ധതി,ജനാഭിപ്രായം കണക്കിലെടുത്തു മാത്രമേ മുന്നോട്ടു പോകുവെന്ന് വിഎസ്

പാലക്കാട്: അതിരപ്പള്ളി വിഷയത്തില്‍ ജനാഭിപ്രായം കണക്കിലെടുത്തു മാത്രമേ മുന്നോട്ടു പോകുവെന്ന് വിഎസ് അച്യുതാനന്ദന്‍. ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും എല്‍ഡിഎഫ് ജനവിരുദ്ധ നിലപാട് സ്വീകരിക്കില്ലെന്നും വിഎസ് മലമ്പുഴയില്‍ പറഞ്ഞു.

അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എന്നാല്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ദൗര്‍ഭാഗ്യകരമെന്നും വിഎസ്സിന്റെ അഭിപ്രായമറിയാന്‍ താല്‍പര്യമുണ്ടെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: