കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ അടുത്ത മാര്‍ച്ചില്‍ യാഥാര്‍ഥ്യമാകും വിധം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുടെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം നിര്‍ദ്ദേശിച്ചത്.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്രൈമാസ അടിസ്ഥാനത്തില്‍ ലക്ഷ്യംവച്ച് മുന്നോട്ട് പോകണമെന്നും ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. നിര്‍മാണ പുരോഗതി മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തും. കെഎംആര്‍എല്‍-ഡിഎംആര്‍സി സംയുക്തയോഗം വിളിച്ചു ചേര്‍ക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.

Share this news

Leave a Reply

%d bloggers like this: