ഒരു വര്‍ഷം കഴിഞ്ഞിട്ടും വീടുകള്‍ നല്‍കാനാകാതെ പ്രാദേശിക ഭരണ കൂടങ്ങള്‍

ഡബ്ലിന്‍:  ഒരു വര്‍ഷം മുമ്പ്  പ്രഖ്യാപിച്ചിരുന്ന സോഷ്യല്‍ ഹൗസുകളില്‍ ഒന്ന് പോലും  നിര്‍മ്മിക്കാനാവാതെ പരാജയപ്പെട്ട് പ്രാദേശിക ഭരണകൂടങ്ങള്‍.  ഏതാനും  പ്രോജക്ടുകള്‍ക്ക് ആര്‍കിടെക്ടുകളുടെയും  ഡിസൈനര്‍മാരെയും ഇപ്പോള്‍ മാത്രമാണ് നിയമിക്കുന്നത്. 312 മില്യണ്‍ നിക്ഷേപമായിരുന്നു  കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. പ്രഖ്യാപനത്തിന് ശേഷം 13 മാസമായിട്ടും  മുന്നോട്ട് പോയിട്ടില്ലെന്നതാണ് കരുതുന്നത്.

90,000 കടുംബങ്ങള്‍ക്ക് താമസ സൗകര്യങ്ങള്‍   ലഭിക്കുന്നതാണ് പദ്ധതികള്‍. ഇവര്‍ക്ക് സൗകര്യം  ലഭിക്കുന്നത് ഇനിയും വൈകുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്.    നിര്‍മ്മാണം നടത്താന്‍ ആവശ്യമായ  സ്ഥലം ലഭിക്കുക, പ്ലാനിങ് അനുമതി നേടുക തുടങ്ങിയ ഘട്ടങ്ങളും കഴിയേണ്ടത് ആവശ്യമാണ്. മുന്‍ ഭവന മന്ത്രി നൂറോളം പ്രോജക്ടുകള്‍ക്ക് മുന്നോട്ട് കൊണ്ട് പോകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

സര്‍ക്കാര്‍ ഇപ്പോള്‍ ഒരു പ്രൊജക്ട് ഡെലിവറി ടീം രൂപീകരിക്കുകാന്‍ ആലോചിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  താമസ സൗകര്യം  നല്‍കാന്‍ വൈകുന്നത് അടിയന്തര താമസ സൗകര്യ കേന്ദ്രങ്ങളില്‍ തിരക്ക് കൂടുന്നതിനാണ് വഴിവെയ്ക്കും. 2015ല്‍ 1,706 വീടുകള്‍ക്ക് ഏപ്രിലില്‍ അനുമതി ലഭിച്ചിരുന്നു. ജൂലൈയില്‍ 134 എണ്ണത്തിന് കൂടി അനുമതി നല്‍കിയിരുന്നു. 145 പദ്ധതികളിലായി 2730 വീടുകളാണ്  വിവിധ സ്കീമുകളില്‍ ഉള്ളത്.

എസ്

Share this news

Leave a Reply

%d bloggers like this: