സംഗീതസംവിധായകന്‍ ഇളയരാജയെ ബാംഗ്‌ളൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞു

ബാംഗ്‌ളൂര്‍: സംഗീതസംവിധായകന്‍ ഇളയരാജയെ ബാംഗ്‌ളൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞു. ക്ഷേത്ര ദര്‍ശനത്തിനെത്തിന്നുശേഷം ഇളയരാജയും കുടുംബവും ചെന്നൈയിലേക്കുള്ള മടക്കയാത്രയിലായിരുന്നു . സുരക്ഷാ പരിശോധനയില്‍ ക്ഷേത്രത്തില്‍ നിന്നും ലഭിച്ച പ്രസാദത്തിലെ തേങ്ങാക്കഷ്ണം സ്‌കാനറില്‍ തെളിഞ്ഞതാണ് ഇളയരാജയെ തടഞ്ഞു വയ്ക്കാനുണ്ടായ കാരണം. വിശദമായ പരിശോധനകള്‍ക്കു വേണ്ടി മാറി നില്‍ക്കാന്‍ പറഞ്ഞതോടെ ഇളയരാജയുടെ മകനും എയര്‍പ്പോര്‍ട്ട് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. ബംഗളൂരു കെമ്പഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടിലായിരുന്നു സംഭവം.

ഇളയരാജയെ പരിശോധിച്ച സുരക്ഷ ഉദ്യോഗസ്ഥന് അദ്ദേഹം ആരാണെന്നും പോലും അറിയില്ലായിരുന്നു. താന്‍ ഇളയരാജയാണെന്നും പ്രശസ്തനായ സംഗീതഞ്ജനാണെന്നും നിരവധി തവണ ദേശീയ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണെന്നും ഇളയരാജ തന്നെ ഉദ്യോഗസ്ഥനോട് പറഞ്ഞു. ഒരു മണിക്കൂറോളം നീണ്ട സംഭവങ്ങളെ തുടര്‍ന്ന് വിമാനവും വൈകി.

Share this news

Leave a Reply

%d bloggers like this: