അബുദാബി ഡബ്ലിന്‍  വിമാനത്തില്‍ പുക, പരിഭ്രാന്തരായി യാത്രക്കാര്‍, ഒഴിവായത് വന്‍ ദുരന്തം

 

ഡബ്ലിന്‍:കഴിഞ്ഞ ദിവസം അബുദാബിയില്‍ നിന്ന് ഡബ്ലിനിലേയ്ക്ക് പുറപ്പെടാന്‍ തുടങ്ങിയ എത്തിഹാദ് വിമാനത്തില്‍ നിന്ന് യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു.വിമാനത്തില്‍ നൂറ് കണക്കിന് മലയാളികള്‍ ഉള്‍പ്പെടെ പുറപ്പെടാന്‍ തയ്യാറായി ഇരിക്കുന സമയം ആണ് യാത്രക്കാരെ ഞെട്ടിച്ച സംഭവങ്ങള്‍ ഉണ്ടായത്.

ഡബ്ലിനിലേയ്ക്ക് പുറപ്പെടുവാന്‍ തയ്യാറായ വിമാനത്തില്‍ ക്യാബിന്‍ ക്രൂ ജീവനക്കാര്‍ സുരക്ഷാ ഉപദേശങ്ങളും മുന്നറിയിപ്പുകളും നല്‍കുവാന്‍ ആരംഭിച്ച സമയം പെട്ടെന്ന് വെളിച്ചവും ശബ്ദവും കുറയുകയും ചെയ്തതായി യാത്രക്കാര്‍ റോസ് മലയാളത്തോട് പറഞ്ഞു. ഉടന്‍ തന്നെനിര്‍ദേശങ്ങള്‍ നിറുത്തി വച്ച പൈലറ്റ് അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന വാതിലുകളില്‍ കൂടി യാത്രക്കാരോട് വിമാനത്തില്‍ നിന്‍ പുറത്ത് കടക്കണമെന്ന് ആവശ്യപ്പെട്ടു.എന്നാല്‍ തങ്ങളുടെ സാധനങ്ങള്‍ ഒന്നും തന്നെ എടുക്കുവാന്‍ നില്‍ക്കരുത് എന്നും നിര്‍ദ്ദേശം വന്നു.ഇതോടെ സാഹചര്യം അപകടകരമാണന്‍ തിരിച്ചറിവ് യാത്രക്കാരി പരിഭ്രാന്തി പടര്‍ത്തിയെങ്കിലും,കാരണങ്ങള്‍ അവ്യക്തമായിരുന്നു.തുടര്‍ന്ന് ഏകദേശം ഒരു മിനിട്ട് സമയത്തിനുള്ളില്‍ എവാക്വേഷന്‍ പൂര്‍ത്തിയായി.

പുറത്ത് കടന്ന യാത്രക്കാരില്‍ ചിലര്‍ വിമാനത്തിന്റെ പിന്‍വാതിലിന്റെ ഭാഗത്തു നിന്‍ പുക ഉയരുന്നതായി കണ്ടതായി വ്യക്തമാക്കുന്നു. ഇതിനോടകം തന്നെ വിമാനത്തിന്റെ ചുറ്റിലും അഗ്‌നി ശമന സേനകള്‍ ഉപകരണങ്ങളുമായി വലയം തീര്‍ത്തിരുന്നു.ഇതിനോടകം തന്നെ പുറത്ത് വന്ന യാത്രക്കാരേയും കൊണ്ട് വാഹങ്ങള്‍ വിമാനത്തവളത്തിന്റെ സുരക്ഷിത ഭാഗത്തേയ്ക്ക് പാഞ്ഞു.വിമാനത്താവളത്തിലെ ലോഞ്ചില്‍ എത്തിയ യാത്രക്കാരോട് ഏകദേശം 30 മിനിട്ട് കഴിഞ്ഞതോടെ വിമാനത്തില്‍ വച്ചിട്ടുള്ള സാധങ്ങള്‍ എടുക്കുവാന്‍ യാത്രക്കാരോട് ആവശ്യപ്പെട്ടതോടെ യാത്രക്കാരുടെ മുഖത്ത് ആശ്വാസം. യാത്രാരേഖകളും ഗാര്‍ഡാ കാര്‍ഡുകളും ഉള്‍പ്പെടെ നിരവധി വിലപിടിച്ച രേഖകള്‍വിമാനത്തിനുള്ളില്‍ നിന്നും പുറത്ത് എടുത്ത യാത്രക്കാര്‍ വീണ്ടും കാത്തിരിപ്പിലേയ്ക്ക്.

പിന്നിട് ഏകദേശം 3 മണിക്കൂര്‍ കഴിഞ്ഞ് മറ്റൊരു വിമാനത്തില്‍ ഡബ്ലിനിലേയ്ക്ക് യാത്രക്കാരെ കയറ്റി വിട്ടതോടെ മണിക്കൂറുകള്‍ നീണ്ട ഉദ്വേഗ നിമിഷങ്ങള്‍ക്ക് വിരാമം ആയി.ഒപ്പം വലിയ അപകടത്തില്‍ നിന്ന് രക്ഷപെട്ട ആശ്വാസവും.

Share this news

Leave a Reply

%d bloggers like this: