അബോര്‍ഷന്‍ നിയമങ്ങള്‍ മാറ്റുന്നതിനെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടാന്‍ പ്രധാനമന്ത്രി

ഡബ്ലിന്‍: അബോര്‍ഷന്‍ നിയമവുമായി ബന്ധപ്പെട്ട എട്ടാം ഭേദഗതിയെക്കുറിച്ച് സമവായമുണ്ടാക്കുന്നതിന് പൊതുജനങ്ങളുടെ അഭിപ്രായം തേടേണ്ട സമയമായെന്ന് പ്രധാനമന്ത്രി എന്‍ഡ കെനി. ഈ വിഷയവുമായി ബന്ധപ്പെട്ട് ഫിയാന ഫാള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിനുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. ചില വ്യക്തികളെയും കുടുംബങ്ങളെയും അപേക്ഷിച്ച് ഈ വിഷയം വളരെ സെന്‍സിറ്റീവാണ്. ഈ വിഷയം അയര്‍ലന്‍ഡ് സമൂഹത്തെ വിഭജിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.

ഇതു വളരെ നിഗൂഢമായ പ്രശ്‌നമാണെന്നും കെനി പറഞ്ഞു. ജനങ്ങളുടെ അഭിപ്രായ രൂപീകരണം വളരെ പ്രധാനമാണ് ഈ വിഷയത്തില്‍. രാഷ്ട്രീയ നിലപാടുകളോ മറ്റു ഘടകങ്ങളോ അവയെ സ്വാധീനിക്കരുത്. ആരോഗ്യപരമായും നിയമപരമായും ഉള്ള നിര്‍ദേശങ്ങല്‍ കൂടി കണക്കിലെടുത്തുവേണം അഭിപ്രായം രൂപീകരിക്കാനെന്നും അദ്ദേഹം പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: